x
ad
Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ഴി​ഫാ​മി​ലെ​ത്തി​യ കൂ​റ്റ​ന്‍ പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി ഉ​ള്‍​വ​ന​ത്തി​ല്‍ വി​ട്ടു


Published: July 9, 2026 07:01 AM IST | Updated: July 9, 2026 07:01 AM IST

കു​ള​ത്തൂ​പ്പു​ഴ: ജ​ന​വാ​സ മേ​ഖ​ല​യി​ലെ കോ​ഴി​ഫാ​മി​ലേ​ക്കെ​ത്തി​യ കൂ​റ്റ​ന്‍ പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി ഉ​ള്‍​വ​ന​ത്തി​ല്‍ വി​ട്ട​ു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ത്ത​ര​യോ​ടെ​ ചോ​ഴി​യ​ക്കോ​ട് മി​ല്‍​പ്പാ​ലം സ്വ​ദേ​ശി പി. ​അ​ശോ​ക​ന്‍ - ബി​ന്ദു ദ​മ്പ​തി​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കോ​ഴി​ഫാ​മി​ലേ​ക്കാ​ണ് കൂ​റ്റ​ന്‍ പെ​രു​മ്പാ​മ്പ് എ​ത്തി​യ​ത്.

ഫാ​മി​നു​ള്ളി​ല്‍ ക​ട​ക്കു​ന്ന​തി​നു മു​മ്പാ​യി ഉ​ട​മ​സ്ഥ​ര്‍ പാ​മ്പി​നെ ക​ണ്ട് വ​ന​പാ​ല​ക​രെ വി​വ​ര​മ​റി​യി​ച്ചു. ഇ​വ​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം സ​മീ​പ​വാ​സി​യാ​യ പാ​മ്പു പി​ടു​ത്ത​ക്കാ​ര​ന്‍ റോ​യ് തോ​മ​സി​നെ വി​ളി​ച്ചു വ​രു​ത്തി പാ​മ്പി​നെ പി​ടി​കൂ​ടി ചാ​ക്കി​ലാ​ക്കി ശം​ഖി​ലി വ​ന​മേ​ഖ​ല​യി​ല്‍ വി​ട്ട​യ​ച്ചു.

ക​ഴി​ഞ്ഞ ഏ​താ​നും നാ​ളു​ക​ളാ​യി സ​മീ​പ​ത്തെ വ​ന​ത്തി​ല്‍ നി​ന്ന് നി​ര​വ​ധി പാ​മ്പു​ക​ളാ​ണ് കോ​ഴി​ഫാ​മി​ലേ​ക്കെ​ത്തു​ന്ന​ത് നാ​ല്‍​പ​തോ​ളം പാ​മ്പു​ക​ളെ ഇ​വി​ടെ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

Tags : Local News Nattuvishesham Kollam

Recent News

Corehub Up