x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വോ​ണ​ദി​വ​സം ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ള്‍ മ​രി​ച്ചു

വെബ് ഡെസ്ക്
Published: September 1, 2026 12:06 AM IST | Updated: September 1, 2026 12:06 AM IST

എ​ട​ത്വ: തി​രു​വോ​ണ​ദി​വ​സം റോ​ഡ് മു​റി​ച്ചു​കി​ട്ട​ക്കു​ന്ന​തി​നി​ടെ ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ള്‍ മ​രി​ച്ചു. കോ​യി​ല്‍മു​ക്ക് ചെ​മ്പ​ക​ശേ​രി രാ​ജേ​ന്ദ്ര​പ്ര​സാ​ദ് (അ​പ്പാ​യി-54) ആ​ണ് മ​രി​ച്ച​ത്.

തി​രു​വോ​ണ​ദി​വ​സം രാ​ത്രി 8.30ന് ​എ​ട​ത്വ ജം​ഗ്ഷ​നി​ല്‍ വെ​യി​റ്റിം​ഗ് ഷെ​ഡി​ന് മു​ന്‍വ​ശ​ത്ത് റോ​ഡ് ‌മു​റി​ച്ചു​കി​ട​ക്കു​ന്ന​തി​നി​ടെ തി​രു​വ​ല്ല ഭാ​ഗ​ത്തു​നി​ന്നു വ​ന്ന സ്‌​കൂ​ട്ട​ര്‍ രാ​ജേ​ന്ദ്ര​പ്ര​സാ​ദി​നെ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച രാ​ജേ​ന്ദ്ര​പ്ര​സാ​ദി​നെ ഇ​ന്ന​ല വി​ദ​ഗ്ദ​ചി​കി​ത്സ​ക്കാ​യി തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

അ​രോ​മ, പു​ണ്യാ​ള​ന്‍ നി​ര​ണം, ആ​ര്‍പ്പു​ക്ക​ര, പാ​യി​പ്പാ​ട​ന്‍, കാ​രി​ച്ചാ​ല്‍, ക​രു​നാ​ഗ​പ​ള്ളി, ക​രു​വാ​റ്റ പു​ത്ത​ന്‍ ചു​ണ്ട​ന്‍ എ​ന്നീ ചു​ണ്ട​ന്‍ വ​ള്ള​ങ്ങ​ളു​ടെ നി​ര്‍മാ​ണ​ത്തി​ല്‍ പ​ങ്കാ​ളി​യാ​യി​രു​ന്നു രാ​ജേ​ന്ദ്ര​പ്ര​സാ​ദ്. സം​സ്‌​കാ​രം നാ​ളെ രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ: ഷീ​ജ. മ​ക്ക​ള്‍: ആ​തി​ര, അ​ന​ന്ദു. മ​രു​മ​ക്ക​ള്‍: കി​ര​ണ്‍, ആ​ഷി​ക.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up