ചട്ടമ്പിസ്വാമിയുടെ 173 -ാമത് ജയന്തി ആഘോഷങ്ങൾക്കു തുടക്കംകുറിച്ചു കണ്ണമ്മൂല ജന്മസ്ഥാനക്ഷേത്രത്തിൽ ആരംഭിച്ച പഞ്ചദിന തീർഥാടനം എൻഎസ്എസ് വൈസ് പ്രസിഡന്റ് എ
തിരുവനന്തപുരം: 173-മത് ചട്ടന്പി സ്വാമി ജയന്തി സമ്മേളനവും പുരസ്കാര സമർപ്പണവും ശ്രീ ചട്ടന്പി സ്വാമി സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ഇ ന്നും നാളെയുമായി നട ക്കും. ഇന്നു വൈകുനേരം 5.30 പാളയം കൃഷ്ണപിള്ള ഫൌണ്ടേഷൻ ഹാളിൽ നടക്കുന്ന ജയന്തി സമ്മേളനം മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും.
ചട്ടമ്പി സ്വാമി ജയന്തി പുരസ്കാരം എ.വി.എ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എ.വി. അനൂപിന് സമർപ്പിക്കും. പ്രസിഡന്റ് ഡോ. ജി രാജ്മോഹൻ അധ്യക്ഷതവഹിക്കും. സ്വാമി ഗുരുരത്നം ജ്ഞാന തപസി അനുസ്മരണ പ്രഭാഷണം നടത്തും. പാളയം പള്ളി ഇമാം സുഹൈബ് മൗലവി, മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, അഡ്വ. കെ.പി. ജയചന്ദ്രൻ, കോട്ടുകാൽ കൃഷ്ണകുമാർ, ജെ.ആർ. പദ്മകുമാർ, അഡ്വ. ആർ.എസ്. വിജയ് മോഹൻ, മൂക്കംപാലമൂട് രാധാകൃഷ്ണൻ, ഗോപൻ ശാസ്തമംഗലം, ജി. വിജയകുമാർ തുടങ്ങിയവർ പ്രസംഗിക്കും നാളെ രാവിലെ 9.30ന് പുഷ്പാർച്ചന യും ഉണ്ടായിരിക്കും..