നാരോക്കാവ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എസ്പിസി ത്രിദിന ഓണ ക്യാമ്പിന്റെ സമാപന സമ്മേളനം എടക്കര സിഐ ഇ. ബാബു ഉദ്ഘാടനം ചെയ്യുന്നു.
എടക്കര: നാരോക്കാവ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എസ്പിസി ത്രിദിന ഓണ ക്യാംപ് സമാപിച്ചു. എടക്കര സിഐ ഇ. ബാബു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എം. സുല്‍ഫീക്കര്‍ അധ്യക്ഷത വഹിച്ചു.
കെ.വി. മൊയ്തീന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപകന് രാജേഷ് കുമാര്‍ അവാര്‍ഡ് ദാനം നിര്‍വഹിച്ചു.
പ്രകൃതി സംരക്ഷണ പാഠം, ട്രക്കിംഗ് ക്യാംപ് , വേസ്റ്റ് മാനേജ്മെന്റ്്, ഫസ്റ്റ് എയ്ഡ് ക്ലാസുകള്‍, ഓണസദ്യ, കള്‍ച്ചറല്‍ പ്രോഗ്രാം എന്നിവ നടന്നു. മുതിര്‍ന്ന അധ്യാപിക കെ. മറിയ, എന്‍. സക്കീന, ടി.എം. മുഹമ്മദലി, കെ. ദിലീപ്, ആശ, ഡിഐ എം. സുകേഷ്, കമ്യൂണിറ്റി പൊലിസ് ഓഫിസര്‍മാരായ കെ.പി. മുസഫര്‍, ദിവ്യ രാജ്, കാഡറ്റുകളായ ദ്യുതി സുനീഷ്, മുന്‍ കാഡറ്റകളായ നന്ദന, ശ്രുജിത്ത് എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews camp concluded