x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​പ്പ​ത്ത​ടം-​എ​ട​യാ​ർ റോ​ഡിലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ്‌: നോ​ട്ടീ​സ് ന​ൽ​കി​ത്തു​ട​ങ്ങി

വെബ് ഡെസ്ക്
Published: September 1, 2026 01:37 AM IST | Updated: September 1, 2026 01:37 AM IST

ആ​ലു​വ: എ​ട​യാ​ർ വ്യ​വ​സാ​യ മേ​ഖ​ല റോ​ഡു​ക​ളി​ലെ ച​ര​ക്ക് ലോ​റി​ക​ളു​ടെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് നി​രോ​ധി​ച്ചു കൊ​ണ്ടു​ള്ള നോ​ട്ടീ​സ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ന​ൽ​കി​ത്തു​ട​ങ്ങി. ക​ഴി​ഞ്ഞ ദി​വ​സം ക​ടു​ങ്ങ​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് നോ​ട്ടീ​സ് ന​ൽ​കു​ന്ന​ത്.

തി​ര​ക്കേ​റി​യ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ഭീ​മ​ൻ ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ​ക്കും സാ​മൂ​ഹി​ക​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കു​ന്ന​താ​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. റോ​ഡി​ൽ അ​ന​ധി​കൃ​ത​മാ​യി വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​ടി​യ​ന്ത​ര​മാ​യി നോ​ട്ടീ​സ് ന​ൽ​കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​റി​യി​ച്ചു.

പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ന​ൽ​കു​ന്ന​തി​നാ​യി റോ​ഡ് കൈ​യേ​റി​യി​ട്ടു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മു​പ്പ​ത്ത​ടം ജം​ഗ്ഷ​ൻ മു​ത​ൽ എ​ട​യാ​ർ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ ബി​നാ​നി പു​രം വ​രെ​യാ​ണ് റോ​ഡ് കൈ​യേ​റി പാ​ർ​ക്കിം​ഗ് ന​ട​ക്കു​ന്ന​ത്. വാ​ഹ​ന പാ​ർ​ക്കിം​ഗി​ന്‍റെ മ​റ​വി​ൽ തെ​രു​വു​വി​ള​ക്കു​ക​ൾ ന​ശി​പ്പി​ച്ച് മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം, അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​നം എ​ന്നി​വ​യും ന​ട​ക്കു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ച്ചി​രു​ന്നു. പൊ​ലി​സ് പെ​ട്രോ​ളിം​ഗ് രാ​ത്രി കാ​ല​ങ്ങ​ളി​ൽ ന​ട​ത്താ​നും തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്.

Tags : Nattuvishesham Districtnews Deepikanews being issued.

Recent News

Corehub Up