പ്രതീകാത്മക ചിത്രം
നിലന്പൂർ: ബസിൽ കുഴഞ്ഞുവീണ വയോധികന് ബസ് ജീവനക്കാർ രക്ഷകരായി. അകന്പാടം - നിലന്പൂർ റൂട്ടിൽ ഓടുന്ന സ്വകാര്യ മിനി ബസിലെ ജീവനക്കാരാണ് അവസരോചിത ഇടപെടലിലൂടെ വയോധികന് രക്ഷകരായത്. കുഴഞ്ഞ വീണയാളെ ബസിൽ ഉടൻ നിലന്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു.
നിലന്പൂർ - അകന്പാടം റൂട്ടിൽ ഓടുന്ന തസ്നി ബസിലെ ജീവനക്കാരാണ് വയോധികനായ യാത്രക്കാരന്റെ ജീവൻ രക്ഷിക്കാൻ ബസ് നിലന്പൂർ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചത്. ഇന്നലെ രാവിലെ 10.30 ് അകന്പാടത്തുനിന്ന് നിലന്പൂരിലേക്ക് വരികയായിരുന്ന ബസിൽ യാത്ര ചെയ്യുകയായിരുന്ന അകന്പാടം സ്വദേശിയായ വയോധികൻ ചന്തക്കുന്നിൽ എത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ ഡ്രൈവർ ബസ് നേരേ ജില്ലാ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു. ആശുപത്രിയലെത്തിച്ച യാത്രക്കാരന് ചികിത്സ ഉറപ്പാക്കിയ ശേഷമാണ് ജീവനക്കാർ മടങ്ങിയത്. ബസ് ജീവനക്കാരുടെ ഇടപെടലിനെ നാട് അഭിനന്ദിക്കുകയാണ്.
Tags : Nattuvishesham DistrictNews DeepikaNews rescue