അസീസി ഗ്രൗണ്ടിലെ ടർഫിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചപ്പോൾ.
ഫോർട്ടുകൊച്ചി: അറ്റകുറ്റപ്പണിയുടെ പേരില്‍ അടച്ചുപൂട്ടി ഒന്നരമാസം പിന്നിട്ടിട്ടും ജോലികള്‍ ആരംഭിക്കാതിരുന്നതിനെ തുടര്‍ന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തില്‍ കൊച്ചി നഗരസഭയുടെ ആദ്യത്തെ ടര്‍ഫിന്റെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു.
കഴിഞ്ഞ ദിവസമാണ് ടര്‍ഫിന്റെ പണികള്‍ ആരംഭിച്ചത്. പണികള്‍ വൈകുന്നതിനെതിരെ യുവ വെളിച്ചം സാമൂഹ്യ സാംസ്കാരിക വേദിയും ഡിവൈഎഫ്ഐയും സമരം നടത്തിയിരുന്നു.ലഹരിയിലേക്ക് വഴി തെറ്റിപ്പോകുന്ന യുവ തലമുറയെ കായിക വിനോദത്തിലേക്ക് വഴി തിരിച്ച് വിടാനുള്ള പദ്ധതിയുടെ ഭാഗമായാണ് കഴിഞ്ഞ നഗരസഭ ഭരണകാലത്ത് കൊച്ചി നഗരസഭയുടെ ആദ്യത്തെ ടര്‍ഫ് സ്ഥാപിച്ചത്.
കരുവേലിപ്പടിയില്‍ ടിപ്പ് ടോപ്പ് അസീസിന്റെ പേരിലാണ് ടര്‍ഫ് പ്രവര്‍ത്തനമാരംഭിച്ചത്. അടച്ചുപൂട്ടിയപ്പോള്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ഉടന്‍ തുറന്ന് നല്‍കുമെന്നാണ് അധികൃതര്‍ പറഞ്ഞിരുന്നത്.
ഒന്നര മാസം പിന്നിട്ടിട്ടും യാതൊരു പണികളും ഇവിടെ നടന്നില്ല .ഇതോടെയാണ് പ്രതിഷേധം ഉയര്‍ന്നത്.
ഇതിനിടെ അറ്റകുറ്റ പണികള്‍ക്ക് ശേഷം ടര്‍ഫ് സ്വകാര്യവത്കരിക്കുമോയെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.