x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​മ്മി​ണി ബ​ല്യ ഓ​ർ​മ​ക​ൾ "60പ്ലസ്' ഓ​ണാ​ഘോ​ഷം ന​ട​ത്തി

വെബ് ഡെസ്ക്
Published: September 1, 2026 01:34 AM IST | Updated: September 1, 2026 01:34 AM IST

ഓ​ണാ​ഘോ​ഷ പ​രി​പാ​ടി മ​ന്ത്രി വി.​ഇ. അ​ബ്ദു​ൾ ഗ​ഫൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ആ​ലു​വ: അ​റു​പ​ത് വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രു​ടെ ജ​ന​സം​ഖ്യാ​നു​പാ​തം കൂ​ടി വ​രു​ന്ന ഒ​രു കാ​ല​ഘ​ട്ട​മാ​ണെ​ന്നും, ഇ​നി 10 വ​ർ​ഷം കൂ​ടി ക​ഴി​ഞ്ഞാ​ൽ ഏ​ക​ദേ​ശം 50 ശ​ത​മാ​നം ആ​യി​രി​ക്കും കേ​ര​ള​ത്തി​ലെ ജ​ന​സം​ഖ്യ​യി​ൽ വ​യോ​ജ​ന​ങ്ങ​ളു​ടെ പ​ങ്കെ​ന്നും മ​ന്ത്രി വി.​ഇ അ​ബ്ദു​ൾ ഗ​ഫൂ​ർ പ​റ​ഞ്ഞു. മു​പ്പ​ത്ത​ടം 18 -ാം വാ​ർ​ഡി​ൽ ഇ​മ്മി​ണി ബ​ല്യ ഓ​ർ​മ​ക​ൾ 60 പ്ല​സ് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ടു​ങ്ങ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ സ​ലിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ലാ കാ​യി​ക പ​രി​പാ​ടി​ക​ൾ, ന​റു​ക്കെ​ടു​പ്പി​ലൂ​ടെ സ​മ്മാ​ന​ങ്ങ​ൾ, ഓ​ണ സ​ദ്യ തു​ട​ങ്ങി​യ​വ​യും ന​ട​ന്നു.

Tags : Nattuvishesham Districtnews Deepikanews Celebration Held

Recent News

Corehub Up