x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​രി​ട്ടി പാ​ല​ത്തി​ൽനി​ന്നും പു​ഴ​യി​ൽചാ​ടി​യ യു​വാ​വി​നെ ര​ക്ഷി​ച്ചു 

വെബ് ഡെസ്ക്
Published: September 1, 2026 12:59 AM IST | Updated: September 1, 2026 12:59 AM IST

ചാ​ടി​യ യു​വാ​വി​നെ അ​ഗ്നി​രക്ഷാ​സേ​ന ക​ര​യ്ക്കെ​ത്തി​ക്കു​ന്നു.

ഇ​രി​ട്ടി: ഇ​രി​ട്ടി പ​ഴ​യ പാ​ല​ത്തി​ൽ നി​ന്നും ആ​ളു​ക​ൾ കാ​ൺ​കെ പു​ഴ​യി​ലേ​ക്ക്  ചാ​ടി​യ യു​വാ​വി​നെ ഇ​രി​ട്ടി അ​ഗ്നി​രക്ഷാസേ​ന​യും പൊ​ലി​സും ചേ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി. കോ​ളി​ക്ക​ട​വ് സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30 തോ​ടെ പു​ഴ​യി​ലേ​ക്ക് ചാ​ടി​യ​ത്. പു​ഴ​യി​ൽ വീ​ണ​യു​ട​നെ ഇ​യാ​ൾ മു​ന്നൂ​റ് മീ​റ്റ​റോ​ളം നീ​ന്തി പു​ഴ​യി​ൽ ഉ​യ​ർ​ന്നു​നി​ന്ന പാ​റ​യി​ൽ പി​ടി​ച്ചു നി​ൽ​ക്കു​ക​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ്  അ​ഗ്നി​രക്ഷാസേ​ന​യും പൊ​ലി​സും സ്ഥ​ല​ത്തെ​ത്തി. ഇ​രി​ട്ടി അ​ഗ്നി​രക്ഷാസേ​ന​യി​ലെ അ​നീ​ഷ് മാ​ത്യു, ഷി​ജോ, അ​ഞ്ജി​ത്ത്‌, സൂ​ര​ജ്, ഷാ​നി​ഫ് എ​ന്നി​വ​ർ ചേ​ർ​ന്ന് ഇ​യാ​ളെ സാ​ഹ​സി​ക​മാ​യി ക​ര​യ്ക്കെ​ത്തി​ച്ച് പൊ​ലി​സി​നെ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും കാ​ര്യ​മാ​യ പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലെ​ന്നാ​ണ് പൊ​ലി​സ് പ​റ​യു​ന്ന​ത്. 

Tags : Nattuvishesham Districtnews Deepikanews was rescued.

Recent News

Corehub Up