x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ന്ദ്ര​ഗി​രി കോ​ട്ട​യി​ലേ​ക്ക് കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കും: ക​ള​ക്ട​ർ


Published: April 26, 2026 07:27 AM IST | Updated: April 26, 2026 07:27 AM IST

മേ​ൽ​പ​റ​മ്പ്: ച​ന്ദ്ര​ഗി​രി കോ​ട്ട​യി​ലേ​ക്ക് കൂ​ടു​ത​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​വു​ന്ന ത​ര​ത്തി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ന് പ​ദ്ധ​തി ത​യാ​റാ​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ പ​റ​ഞ്ഞു. ധാ​ര​ണാ​പ​ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​പ്പി​നും പ​രി​പാ​ല​ന​ത്തി​നു​മാ​യി സം​സ്ഥാ​ന പു​രാ​വ​സ്തു വ​കു​പ്പി​ൽ നി​ന്ന് ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലി​ന് വി​ട്ടു​ന​ൽ​കി​യ കോ​ട്ട സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ക​യാ​യി​രു​ന്നു ക​ള​ക്ട​ർ.

പു​രാ​വ​സ്തു പൈ​തൃ​ക ഭം​ഗി​ക്ക് കോ​ട്ടം ത​ട്ടാ​തെ കോ​ട്ട​യ്ക്കു​ള്ളി​ലെ ന​ട​പ്പാ​ത​ക​ളു​ടെ​യും ഇ​രി​പ്പി​ട​ങ്ങ​ളു​ടേ​യും അ​റ്റ​കു​റ്റ​പ​ണി​ക​ള്‍ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കാ​നും കോ​ട്ട​യും പ​രി​സ​ര​വും ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​മ​ഗ്ര​മാ​യ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നും ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി. കോ​ട്ട​യ്ക്കു​ള്ളി​ലു​ള്ള ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള കു​ളം ന​വീ​ക​രി​ച്ച് സം​ര​ക്ഷി​ക്കും.

സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ളും ശു​ചി​മു​റി​ക​ളും ഒ​രു​ക്കും.​കോ​ട്ട​യ്ക്കു​ള്ളി​ൽ വ​ള​ർ​ന്നു​വ​ന്ന കു​റ്റി​ക്കാ​ടു​ക​ൾ വെ​ട്ടി മാ​റ്റു​ന്ന​തി​ന് അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്കും.വി​ക​സ​ന​പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ച​ന്ദ്ര​ഗി​രി കോ​ട്ട​യേ​യും ബേ​ക്ക​ലി​നൊ​പ്പം ഡെ​സ്റ്റി​നേ​ഷ​ൻ വെ​ഡിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​വ​ന്‍റു​ക​ൾ​ക്കു​ള്ള ഇ​ട​മാ​ക്കി മാ​റ്റാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു.


ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എം.​എ. ന​സീ​ബ്, ഡി​ടി​പി​സി സെ​ക്ര​ട്ട​റി ജെ.​കെ. ജി​ജേ​ഷ് കു​മാ​ർ, ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​യി​ഷ അ​ബൂ​ബ​ക്ക​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ദി​ലീ​പ് കു​മാ​ർ, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ എം. ​മ​ധു​സൂ​ദ​ന​ൻ, കു​ടും​ബ​ശ്രീ എ​ഡി​എം​സി ഡി. ​ഹ​രി​ദാ​സ്, ജി​ല്ലാ നി​ർ​മി​തി കേ​ന്ദ്ര പ്ര​തി​നി​ധി ഹൃ​ഷി​ത് ശി​വ​ൻ എ​ന്നി​വ​രും ക​ള​ക്ട​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

 

Tags : nattu vishesham A plan will be prepared to attract

Recent News

Corehub Up