പുന്നയൂർ പഞ്ചായത്ത് ഒരുകോടി രൂപ ചെലവിൽ നിർമിച്ച കളിക്കളം മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു.
പുന്നയൂർക്കുളം: "ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം' പദ്ധതി രാജ്യത്തിനു മാതൃകയാണെന്നും മറ്റൊരു സംസ്ഥാനത്തും ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കിയിട്ടില്ലെന്നും മന്ത്രി വി. അബ്ദുറഹ്മാന്.
സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച പുന്നയൂര്‍ പഞ്ചായത്ത് ഗ്രൗണ്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാന സര്‍ക്കാരിന്റെ 50 ലക്ഷം രൂപയും എന്‍.കെ. അക്ബര്‍ എംഎല്‍എയുടെ ആസ്തി വികസനഫണ്ടില്‍നിന്ന് 50 ലക്ഷം രൂപയും ചേര്‍ത്ത് ഒരു കോടി രൂപ ചെലവഴിച്ചാണ് ഗ്രൗണ്ട് നിര്‍മിച്ചത്. 70 സെന്റ് ഭൂമിയില്‍ ഒരുക്കിയിരിക്കുന്ന കളിക്കളത്തില്‍ പ്രധാനമായും മഡ് കോര്‍ട്ട്, ഫെന്‍സിംഗ്, ഫ്ലെഡ്ലിറ്റ്, ടോയ്ലെറ്റ് ബ്ലോക്ക്, അനുബന്ധ ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ എന്നിവയാണു പൂര്‍ത്തിയാക്കിയത്.
എടക്കഴിയൂര്‍ നാലാംകല്ലിൽ നടന്ന ചടങ്ങില്‍ എന്‍.കെ. അക് ബര് എംഎല്‍എ അധ്യക്ഷത വഹിച്ചു. കേരള സ്പോര്‍ട്സ് ഫൗ ണ്ടേഷന് എക്സിക്യൂട്ടീവ് എൻജിനീയര്‍ മുഹമ്മദ് അഷ്റഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് സുഹറ ബക്കര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ കെ.എ. വിശ്വനാഥന്, ഷെമീം അഷറഫ്, എ.കെ. വിജയന്, യൂത്ത് കോ -ഓര്‍ഡിനേറ്റര്‍ കെ.വി. അനൂപ്, എം.കെ. അറാഫത്ത്, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ പ്രസംഗിച്ചു.
എരുമപ്പെട്ടി: സംസ്ഥാന സർക്കാരിന്റെ രണ്ടുകോടി രൂപ ചെലവഴിച്ച് നിർമിച്ച എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ മിനി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം കായിക മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു.
സംസ്ഥാനത്ത് പൊതുജനങ്ങളുടെ കായിക ക്ഷമത ഉയർത്തുന്നതിനും അതോടൊപ്പം തന്നെ പ്രഫഷണൽ കായികരംഗത്ത് മികവുറ്റ കായികതാരങ്ങളെ വാർത്തെടുക്കുന്നതിനും ഉതകുന്ന പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കുക എന്നതാണു സംസ്ഥാന കായിക വകുപ്പിന്റെ പ്രധാനലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
എരുമപ്പെട്ടി പഞ്ചായത്തിൽ ഒരു മിനിസ്റ്റേഡിയത്തിനുകൂടി ഫണ്ട് അനുവദിക്കുമെന്ന് മന്ത്രി ചടങ്ങിൽ വാഗ്ദാനം നൽകി.
എ.സി. മൊയ്തീൻ എംഎൽഎ അധ്യക്ഷനായി. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. നഫീസ, എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ജലീൽ ആദൂർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡോ. വി.സി. ബിനോജ്, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ സുരേഷ്, വാർഡ് മെമ്പർമാരായ എം.കെ. ജോസ്, റീന വർഗീസ്, സിപി എം ലോക്കൽ സെക്രട്ടറി പി.സി. അബാൽ മണി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എം. നിഷാദ്, പിടിഎ പ്രസിഡന്റ് ഷീബ രാജേഷ്, എസ്എംസി ചെയർമാൻ വി.എസ്. ശ്രീജൻ, എംപിടിഎ പ്രസിഡന്റ് ഗിരിജാ ശിവരാമൻ, പ്രിൻസിപ്പൽ ഷീബ ജോസ്, എച്ച്എംബീന സി. ജേക്കബ് എന്നിവർ പ്രസംഗിച്ചു.