വിളംബര ഘോഷയാത്ര ഡോ. ഏലിയാസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത ഫ്ലാഗ് ഓഫ് ചെയ്യുന്നു.
കോതമംഗലം: മാർതോമ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യെൽദോ മോർ ബസേലിയോസ് ബാവയുടെ 341-ാം ഓർമ പെരുന്നാളിന് (കന്നി 20) തുടക്കം കുറിച്ചുകൊണ്ടുള്ള വിളംബര ഘോഷയാത്ര നടത്തി. പരിശുദ്ധ ബാവാ മലങ്കരയിൽ എത്തി പ്രഥമ ബലി അർപ്പിച്ച പള്ളിവാസലിലെ അള്ളാ കോവിലിൽ നിന്നും കോതമംഗലം മാർതോമ ചെറിയ പള്ളിയിലേക്കാണ് ഘോഷയാത്ര നടത്തിയത്.
ഹൈറേഞ്ച് മേഖല മെത്രാപ്പോലീത്ത ഡോ. ഏലിയാസ് മാർ അത്താനാസിയോസ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ഘോഷയാത്രയെ കോതമംഗലം മുനിസിപ്പൽ ഓഫീസിന് മുമ്പിൽ ഷിബു തെക്കുംപുറം എംഎൽഎ, മുൻ എംഎൽഎ ആന്റണി ജോൺ, മുനിസിപ്പൽ ചെയർ പേഴ്സൺ ഭാനുമതി രാജു, വൈസ് ചെയർപേഴ്സൺ പ്രിൻസ് വർക്കി, പ്രതിപക്ഷ നേതാവ് സി.പി.എസ്. ബാലൻ, വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങൾ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
പള്ളിയിൽ എത്തിച്ചേർന്ന ഘോഷയാത്രയെ മേഖല മെത്രാപ്പോലീത്ത ഏലിയാസ് മാർ യൂലിയോസ് ആശിർവദിച്ചു. വിളംബര ഘോഷയാത്രയ്ക്ക് വികാരി ഫാ. സാജു ജോർജ്, സഹ വികാരിമാരായ ഫാ. സിബി ഇടപ്പുളവൻ, ഫാ. എൽദോസ് ചെങ്ങമനാട്ട്, ഫാ. നോബി വെട്ടിച്ചിറ, ഫാ. അമൽ കുഴികണ്ടത്തിൽ, ഫാ. സിച്ചു രാജു, തന്നാണ്ട് ട്രസ്റ്റിമാരായ ബേബി പാറേക്കര , ബിനോയ് മണ്ണഞ്ചേരി, വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.
Tags : NattuVishesham DistrictNews