x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അഞ്ചു​മൂ​ർ​ത്തിമം​ഗ​ല​ത്തെ അ​പ​ക​ട പ​ര​മ്പ​രയ്ക്ക് പ​രി​ഹാ​രം കാ​ണ​ണ​ം

വെബ് ഡെസ്ക്
Published: July 16, 2026 04:11 AM IST | Updated: July 16, 2026 04:11 AM IST

ജ​ന​പ്ര​തി​നി​ധി​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് നി​വേ​ദ​നം ന​ൽ​കു​ന്നു.

വ​ട​ക്ക​ഞ്ചേ​രി: ദേ​ശീ​യ​പാ​ത അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ല​ത്ത് ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ന്ന വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​പ്ര​തി​നി​ധി​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി.

അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ലം മു​ത​ൽ ചീ​ക്കോ​ട് വ​രെ​യു​ള്ള ദേ​ശീ​യ​പാ​ത​യു​ടെ ഇ​രു​വ​ശ​ത്തും സ​ർ​വീ​സ് റോ​ഡു​ക​ൾ, സ്റ്റോ​പ്പു​ക​ളി​ൽ ബ​സ് ബേ ​എ​ന്നി​വ നി​ർ​മി​ക്കു​ക, സ്കൂ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ല​ത്ത് മേ​ൽ​പ്പാ​ലം പ​ണി​യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ശ്രീ​നാ​ഥ് വെ​ട്ട​ത്ത്, വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ബി. ​മ​ഞ്ജു​ള, ഗീ​താ ബാ​ല​ൻ, ഇ​സ്മ​യി​ൽ, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഇ​ല്യാ​സ് പ​ടി​ഞ്ഞാ​റെ​ക്ക​ളം തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യ​ത്. ചൊ​വ്വാ​ഴ്ച​യും അ​ഞ്ചു​മൂ​ർ​ത്തി മം​ഗ​ല​ത്ത് ദേ​ശീ​യ​പാ​ത​യി​ൽ വ​ലി​യ അ​പ​ക​ട​മു​ണ്ടാ​യി. സ്റ്റോ​പ്പി​ൽ നി​ർ​ത്തി​യ സ്വ​കാ​ര്യ ബ​സി​ന് പി​റ​കി​ൽ ച​ര​ക്ക് ലോ​റി​യി​ടി​ച്ച് 13 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കാ​നി​ട​യാ​യ അ​പ​ക​ട​മു​ണ്ടാ​യി.

ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ സ​മാ​ന​മാ​യ മൂ​ന്ന​പ​ക​ട​ങ്ങ​ൾ ഇ​വി​ടെ ന​ട​ന്നു. ക​ഴി​ഞ്ഞ എ​ട്ടു വ​ർ​ഷ​മാ​യി ഇ​വി​ടെ നി​ര​ന്ത​ര​മാ​യി അ​പ​ക​ട​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. ബ​സ്ബേ നി​ർ​മി​ക്കും, മേ​ൽ​പ്പാ​ലം പ​ണി​യും എ​ന്നൊ​ക്കെ പ്ര​ഖ്യാ​പ​ന​ങ്ങ​ള​ല്ലാ​തെ ഒ​ന്നും ന​ട​ക്കാ​ത്ത​തി​നാ​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ ക​ള​ക്ട​റെ ബോ​ധ്യ​പ്പെ​ടു​ത്തി​യ​തെ​ന്ന് മെം​ബ​ർ​മാ​ർ പ​റ​ഞ്ഞു.

Tags : Local News Nattuvishesham Anchu Murthy Mangalam

Recent News

Corehub Up