x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ടി​യൂ​രി​ലെ അ​ധ്യാ​പ​ക കു​ടും​ബം

വെബ് ഡെസ്ക്
Published: September 4, 2026 11:27 PM IST | Updated: September 4, 2026 11:27 PM IST

ത​ടി​യൂ​ർ കൊ​ച്ചു​പ​റ​ന്പി​ൽ സ​ന്തോ​ഷിന്‍റെ അ​ധ്യാ​പ​ക കു​ടും​ബം.

പ​ത്ത​നം​തി​ട്ട: ത​ടി​യൂ​ർ കൊ​ച്ചു​പ​റ​ന്പി​ൽ സ​ന്തോ​ഷി​ന്‍റെ കു​ടും​ബം മു​ഴു​വ​ൻ അ​ധ്യാ​പ​ക​രാ​ണ്. ഭാ​ര്യ​യും മ​ക്ക​ളും മ​രു​മ​ക്ക​ളു​മെ​ല്ലാം അ​ധ്യാ​പ​ക​ർ. സ്വ​ന്തം വീ​ട്ടി​ൽ നി​ന്നു​മാ​ത്ര​മ​ല്ല, ബ​ന്ധു​കു​ടും​ബ​ങ്ങ​ളി​ൽ ഏ​റെ​പ്പേ​രും അ​ധ്യാ​പ​ക​രാ​ണെ​ന്ന​ത് കൊ​ച്ചു​പ​റ​ന്പി​ൽ വീ​ടി​നെ വ്യ​ത്യ​സ്ത​മാ​ക്കു​ന്നു.

36 വ​ർ​ഷ​ത്തെ കാ​യി​കാ​ധ്യാ​പ​ന​ത്തി​ന് ശേ​ഷം 2024-ൽ ​വി​ര​മി​ച്ച സ​ന്തോ​ഷ് ഇ​പ്പോ​ൾ പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​ണ്. അ​യി​രൂ​ർ പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് അം​ഗ​മാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഭാ​ര്യ മി​നി മാ​ത്യു പ​ന്ത​ളം കാ​ര​ക്കാ​ട് നോ​ർ​ത്ത് ഗ​വ. കെ​വി എ​ൽ​പി സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പി​ക​യാ​ണ്. മ​ക​ൻ അ​മ​ൽ കു​റി​യ​ന്നൂ​ർ എം​ടി​എ​ച്ച്എ​സ് അ​ധ്യാ​പ​ക​നാ​ണ്.

മ​രു​മ​ക​ൾ ബി​ൻ​സി ബേ​ബി ജോ​ൺ ഹ​രി​പ്പാ​ട് ഗ​വ. ഗേ​ൾ​സ് എ​ച്ച്എ​സ്എ​സി​ൽ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ എ​ച്ച്എ​സ്എ​സ്ടി ജൂ​ണി​യ​ർ അ​ധ്യാ​പി​ക​യാ​ണ്. മ​ക​ൾ അ​ലീ​ന മ​റി​യം സ​ന്തോ​ഷ് ഇ​ട​മു​റി ഗ​വ. എ​ച്ച്എ​സ്എ​സി​ൽ മ​ല​യാ​ളം വി​ഭാ​ഗം അ​ധ്യാ​പി​ക​യാ​ണ്. സ​ന്തോ​ഷി​ന്‍റെ സ​ഹോ​ദ​രി സൂ​സ​ൻ കെ. ​ജോ​സ​ഫ് തി​രു​മൂ​ല​പു​രം ബാ​ലി​കാ​മ​ഠം എ​ച്ച്എ​സ്എ​സി​ലെ റി​ട്ട. അ​ധ്യാ​പി​ക​യാ​ണ്. സൂ​സ​ന്‍റെ മ​ക്ക​ളാ​യ മെ​റി​ൻ ബാ​ലി​കാ​മ​ഠം ഹൈ​സ്കൂ​ളി​ലും സെ​റി​ൻ കോ​ട്ടാ​ങ്ങ​ൽ സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ളി​ലും അ​ധ്യാ​പി​ക​മാ​രാ​ണ്. സ​ഹോ​ദ​ര​ൻ സ​ലി​ൻ കൊ​ച്ചു​പ​റ​ന്പി​ലി​ന്‍റെ മ​ക​ൾ അ​ഞ്ജു മ​റി​യം സാ​മും അ​ധ്യാ​പി​ക​യാ​ണ്.

Tags : Nattuvishesham Districtnews Deepikanews Thadiyoor

Recent News

Corehub Up