രാജേന്ദ്രൻ
കലവൂർ: തെങ്ങുകയറ്റ തൊഴിലാളി തെങ്ങിൽനിന്ന് വീണുമരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഒന്പതാം വാർഡ് വെളിയിൽ രാജേന്ദ്രനാണ് (67) മരിച്ചത്.
ഇന്നലെ രാവിലെ ഉദയ ജംഗ്ഷന് സമീപം കോൺവന്റിലെ പറമ്പിൽ തേങ്ങായിടുന്നതിനിടെയാണ് അപകടം. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. ഭാര്യ: ശകുന്തള. മക്കൾ: രമ്യ, രശ്മി. മരുമക്കൾ: ഷാജി, കിഷോർ.
Tags : Died NattuVishasham DistrictNews