x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അറിവ് വിരൽത്തുമ്പിൽ, തിരിച്ചറിവ് ക്ലാസ്മുറികളിൽ

വെബ് ഡെസ്ക്
Published: September 5, 2026 12:45 AM IST | Updated: September 5, 2026 12:45 AM IST

അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥി ബ​ന്ധ​ത്തി​ൽ വി​ട​വ്
ഇ​ന്ന​ത്തെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥി ബ​ന്ധ​ത്തി​ൽ ഒ​രു വ​ലി​യ വി​ട​വ് അ​നു​ഭ​വ​പ്പെ​ടു​ന്നു എ​ന്ന​ത് വ്യാ​പ​ക​മാ​യി ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന ഒ​രു വി​ഷ​യ​മാ​ണ്. പ​ണ്ട് ഗു​രു-​ശി​ഷ്യ ബ​ന്ധം ജീ​വി​ത​കാ​ലം മു​ഴു​വ​ൻ നി​ല​നി​ൽ​ക്കു​ന്ന ആ​ഴ​മേ​റി​യ ബ​ന്ധ​മാ​യി​രു​ന്നെ​ങ്കി​ൽ, ഇ​ന്ന് പ​ല​യി​ട​ത്തും അ​ത് കേ​വ​ലം ക്ലാ​സ്മു​റി​യി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്ന ഔ​പ​ചാ​രി​കബ​ന്ധ​മാ​യി മാ​റി​യി​ട്ടു​ണ്ട്. പാ​ഠ്യ​പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള സ​മ്മ​ർ​ദ​വും വ​ലി​യ ക്ലാ​സു​ക​ളും അ​ധ്യാ​പ​ക​ർ​ക്ക് ഓ​രോ കു​ട്ടി​യെ​യും വ്യ​ക്തി​പ​ര​മാ​യി അ​റി​യാ​നു​ള്ള സ​മ​യം കു​റ​യ്ക്കു​ന്നു.
സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ അ​മി​ത ഉ​പ​യോ​ഗ​വും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളു​ടെ സ്വാ​ധീ​ന​വും വി​ദ്യാ​ർ​ഥി​ക​ളെ അ​ധ്യാ​പ​ക​രി​ൽ​നി​ന്ന് കു​റ​ച്ചൊ​ക്കെ അ​ക​റ്റു​ന്നു​ണ്ടെ​ന്ന് വി​ല​യി​രു​ത്ത​ലു​ക​ളു​ണ്ട്. ചി​ല വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ധ്യാ​പ​ക​രോ​ട് ഭ​യ​മോ മ​ടി​യോ കാ​ര​ണം സ്വ​ന്തം പ്ര​ശ്ന​ങ്ങ​ൾ തു​റ​ന്നു പ​റ​യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യു​ണ്ട്. എ​ന്നാ​ൽ, ഇ​ന്നും ഒ​ട്ടേ​റെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​രും കു​ട്ടി​ക​ളും ത​മ്മി​ൽ അ​തീ​വ ഊ​ഷ്മ​ള​വും വി​ശ്വാ​സം നി​റ​ഞ്ഞ​തു​മാ​യ ബ​ന്ധ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്ന​തു ശ്ര​ദ്ധേ​യ​മാ​യ വ​സ്തു​ത​യാ​ണ്. കു​ട്ടി​ക​ളു​ടെ മാ​ന​സി​കാ​വ​സ്ഥ മ​ന​സി​ലാ​ക്കി അ​വ​രോ​ടൊ​പ്പം നി​ൽ​ക്കു​ന്ന, ര​ക്ഷി​താ​വി​നെ​പ്പോ​ലെ ക​രു​ത​ൽ കാ​ണി​ക്കു​ന്ന അ​ധ്യാ​പ​ക​ർ ഇ​ന്നും ധാ​രാ​ള​മു​ണ്ട്.
അ​ത്ത​രം ബ​ന്ധ​ങ്ങ​ൾ കു​ട്ടി​ക​ളു​ടെ ആ​ത്മ​വി​ശ്വാ​സം വ​ള​ർ​ത്താ​നും പ​ഠ​ന​ത്തി​ൽ താ​ത്പ​ര്യം ജ​നി​പ്പി​ക്കാ​നും വ​ലി​യ പ​ങ്കു​വ​ഹി​ക്കു​ന്നു. അ​തി​നാ​ൽ ഈ ​വി​ട​വ് എ​ല്ലാ​യി​ട​ത്തും ഒ​രു​പോ​ലെ​യ​ല്ല, മ​റി​ച്ച് വ്യ​ക്തി​ഗ​ത​വും സ്ഥാ​പ​ന​പ​ര​വു​മാ​യ ഘ​ട​ക​ങ്ങ​ളെ ആ​ശ്ര​യി​ച്ചി​രി​ക്കു​ന്നു​വെ​ന്നു പ​റ​യാം. ആ​ശ​യ​വി​നി​മ​യ​ത്തി​നും ക​രു​ത​ലി​നും കൂ​ടു​ത​ൽ ഊ​ന്ന​ൽ ന​ൽ​കു​ന്ന അ​ധ്യാ​പ​നരീ​തി​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ഈ ​വി​ട​വ് നി​ക​ത്താ​ൻ ക​ഴി​യു​മെ​ന്നാ​ണ് എ​ന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യം.
ടി​ന്‍റു മാ​ത്യു
പ്രി​ൻ​സി​പ്പ​ൽ, സെ​ന്‍റ് ജോ​ൺ ദ ​ബാ​പ്റ്റി​സ്റ്റ്സ്
ഇം​ഗ്ലീ​ഷ് സ്കൂ​ൾ, നെ​ടും​കു​ന്നം.

ക​ളി​ക്ക​ള​വും വാ​യ​ന​യും ന​ഷ്ട​പ്പെ​ടു​ന്ന കൗ​മാ​രം
ഒ​രി​ക്ക​ൽ കൗ​മാ​രം ക​ളി​ക്ക​ള​ത്തി​ൽ സ്വ​പ്ന​ങ്ങ​ൾ ഓ​ടി​ച്ചി​രു​ന്ന കാ​ല​മാ​യി​രു​ന്നു; ഇ​ന്ന് ആ ​ഓ​ട്ടം പ​ല​പ്പോ​ഴും ഒ​രു ചെ​റി​യ സ്ക്രീ​നി​ന്‍റെ ച​തു​ര​ത്തി​നു​ള്ളി​ൽ ഒ​തു​ങ്ങു​ന്നു. പു​സ്ത​ക​ത്താ​ളു​ക​ളി​ൽ ലോ​കം ക​ണ്ടെ​ത്തേ​ണ്ട ക​ണ്ണു​ക​ൾ ക്ഷ​ണി​ക​മാ​യ കാ​ഴ്ച​ക​ളി​ൽ ത​ങ്ങി​നി​ൽ​ക്കു​മ്പോ​ൾ, ന​മു​ക്ക് ന​ഷ്ട​മാ​കു​ന്ന​ത് ഒ​രു ശീ​ലം മാ​ത്ര​മ​ല്ല, ഒ​രു ത​ല​മു​റ​യു​ടെ ചി​ന്ത​യും ഭാ​വ​ന​യും കൂ​ടി​യാ​ണ്. ക​ളി​ക്ക​ള​മാ​ണ് കു​ട്ടി​യെ ജ​യി​ക്കാ​നും തോ​ൽ​ക്കാ​നും വീ​ണ്ടും എ​ഴു​ന്നേ​ൽ​ക്കാ​നും പ​ഠി​പ്പി​ക്കു​ന്ന​ത്; വാ​യ​ന​യാ​ണ് അ​വ​ന്‍റെ ചി​ന്ത​ക​ൾ​ക്ക് ചി​റ​കും ഹൃ​ദ​യ​ത്തി​ന് വി​ശാ​ല​ത​യും ന​ൽ​കു​ന്ന​ത്. അ​ധ്യാ​പി​ക എ​ന്ന നി​ല​യി​ൽ ഞാ​ൻ ചി​ന്തി​ക്കു​ന്നു. നാം കു​ട്ടി​ക​ളെ പ​രീ​ക്ഷ​ക​ൾ​ക്കാ​യി ഒ​രു​ക്കു​മ്പോ​ൾ, ജീ​വി​ത​ത്തി​നാ​യി ഒ​രു​ക്കാ​ൻ മ​റ​ന്നു​പോ​കു​ന്നു​ണ്ടോ? മാ​ർ​ക്കു​ക​ൾ​ക്കൊ​പ്പം ക​ളി​ക്കാ​നും വാ​യി​ക്കാ​നും ചി​ന്തി​ക്കാ​നും സ്വ​പ്നം കാ​ണാ​നും അ​വ​ർ​ക്കി​ടം ന​ൽ​ക​ണം.
കാ​ര​ണം വി​ദ്യാ​ഭ്യാ​സം ത​ല​ച്ചോ​റി​ൽ അ​റി​വ് നി​റ​യ്ക്കു​ന്ന​തി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്ന​ത​ല്ല; ശ​രീ​ര​ത്തെ ച​ലി​പ്പി​ക്കു​ക​യും മ​ന​സിനെ ഉ​ണ​ർ​ത്തു​ക​യും ഹൃ​ദ​യ​ത്തെ മാ​നു​ഷി​ക​മാ​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് യ​ഥാ​ർ​ഥ വി​ദ്യാ​ഭ്യാ​സം.
ഒ​രു ന​ല്ല ക​ളി​ക്ക​ള​വും ഒ​രു ന​ല്ല പു​സ്ത​ക​വും കു​ട്ടി​യു​ടെ ജീ​വി​ത​ത്തി​ലെ നി​ശബ്ദ അ​ധ്യാ​പ​ക​രാ​ണ്. സ്ക്രീ​നി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ മാ​ത്രം വ​ള​രു​ന്ന കു​ട്ടി​ക​ള​ല്ല, പു​സ്ത​ക​ത്തി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ ചി​ന്തി​ക്കു​ക​യും ക​ളി​ക്ക​ള​ത്തി​ന്‍റെ മ​ണ്ണി​ൽ ജീ​വി​തം പ​ഠി​ക്കു​ക​യും ചെ​യ്യു​ന്ന ത​ല​മു​റ​യെ​യാ​ണ് നാം ​വ​ള​ർ​ത്തേ​ണ്ട​ത്.


സി​സ്റ്റ​ർ അ​ൽ​ഫോ​ൻ​സ മാ​ത്യു സി​എം​സി
സെ​ന്‍റ് ജോ​സ​ഫ് എ​ച്ച്എ​സ്
ച​ങ്ങ​നാ​ശേ​രി

ശ​രി​യും തെ​റ്റും അ​റി​യാ​നു​ള്ള വി​വേ​കം പ​ക​ര​ണം
വി​ദ്യാ​ഭ്യാ​സ അ​ന്ത​രീ​ക്ഷം ഇ​ന്നു കു​ട്ടി​ക​ളെ കേ​വ​ലം പാ​ഠ​ങ്ങ​ള്‍ പ​ഠി​പ്പി​ക്കു​ന്ന​തി​ല്‍ നി​ന്ന് അ​വ​രെ സ്വ​യംപ​ഠ​ന​ത്തി​ന് പ്രാ​പ്ത​രാ​ക്കു​ന്ന രീ​തി​യി​ലേ​ക്ക് മാ​റി​യി​രി​ക്കു​ന്നു. എ​ന്നാ​ല്‍ ഈ ​പ്ര​ക്രി​യ​യി​ല്‍ അ​ധ്യാ​പ​ക​രു​ടെ പ​ങ്ക് എ​ത്ര​ത്തോ​ളം വ​ലു​താ​ണെ​ന്ന് കോ​വി​ഡ് കാ​ലം ന​മ്മെ വീ​ണ്ടും ഓ​ര്‍​മിപ്പി​ച്ചു.
വി​ര​ല്‍​ത്തു​മ്പി​ല്‍ വി​ജ്ഞാ​ന​ത്തി​ന്‍റെ വ​ന്‍​ശേ​ഖ​രം ല​ഭ്യ​മാ​കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ല്‍, അ​തി​ലെ ശ​രി​യും തെ​റ്റും തി​രി​ച്ച​റി​യാ​നു​ള്ള വി​വേ​കം കു​ട്ടി​ക​ളി​ല്‍ വ​ള​ര്‍​ത്തി​യെ​ടു​ക്കേ​ണ്ട​ത് അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും ത​മ്മി​ലു​ള്ള ഊ​ഷ്മ​ള​മാ​യ ബ​ന്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്.
എ​ല്ലാ​റ്റി​നെ​യും ക​ച്ച​വ​ട മ​നോ​ഭാ​വ​ത്തോ​ടെ കാ​ണു​ന്ന പ്ര​വ​ണ​ത സ​മൂ​ഹ​ത്തി​ല്‍ വ​ര്‍​ധി​ച്ചു വ​രു​മ്പോ​ള്‍, അ​ധ്യാ​പ​ക​ര്‍ അ​തി​നെ അ​തി​ജീ​വി​ക്കേ​ണ്ട​തു​ണ്ട്. അ​റി​വു​ക​ള്‍ ഇ​ന്നു ഗൂ​ഗി​ളി​ലും എ​ഐ​യി​ലും സു​ല​ഭ​മാ​യി ല​ഭി​ച്ചേ​ക്കാം; എ​ന്നാ​ല്‍ ആ ​അ​റി​വി​നെ ന​ന്മ​യാ​ക്കി മാ​റ്റു​ന്ന സം​സ്‌​കാ​രം ഒ​രു അ​ധ്യാ​പ​ക​ന്‍റെ ക​ണ്ണി​ലെ സ്‌​നേ​ഹ​ത്തി​ല്‍​നി​ന്നു ത​ന്നെ​യാ​ണ് ല​ഭി​ക്കേ​ണ്ട​ത്.

എ​ന്‍.​സി. കു​ര്യ​ന്‍
ഹെ​ഡ്മാ​സ്റ്റ​ര്‍
സെ​ന്‍റ് ഷ​ന്താ​ള്‍​സ് ഹൈ​സ്‌​കൂ​ള്‍, മാ​മ്മൂ​ട്

അ​ധ്യാ​പ​ക​ദി​നം തൊ​ഴി​ലി​ന്‍റെ ദി​ന​മ​ല്ല
അ​ധ്യാ​പ​ക​ദി​നം തൊ​ഴി​ലി​ന്‍റെ ദി​ന​മ​ല്ല. ഒ​രു ത​ല​മു​റ​യെ രൂ​പ​പ്പെ​ടു​ത്തു​ന്ന മ​ഹ​ത്താ​യ ദൗ​ത്യ​ത്തി​ന്‍റെ ദി​ന​മാ​ണ്. കാ​ല​വും വി​ദ്യാ​ഭ്യാ​സ രീ​തി​ക​ളും മാ​റി​യി​ട്ടും കു​ട്ടി​ക​ള്‍​ക്ക് വി​വ​ര​ങ്ങ​ള്‍മാ​ത്രം ന​ല്‍​കു​ന്ന ഒ​ര​ധ്യാ​പ​ക​ന്‍ കു​ട്ടി​ക​ളു​ടെ മ​ന​സി​ല്‍ സാ​ധാ​ര​ണ അ​ധ്യാ​പ​ക​ന്‍ മാ​ത്ര​മാ​ണ്. വി​ദ്യാ​ര്‍​ഥി​യി​ലെ ഒ​രു മ​നു​ഷ്യ​നെയും പൗ​ര​നെയും ചി​ന്തി​ക്കു​ന്ന മ​ന​സി​നെയും സ​ഹാ​നു​ഭൂ​തി​യു​ള്ള ഹൃ​ദ​യ​ത്തെയും ചി​ട്ട​പ്പെ​ടു​ത്തി​യെ​ടു​ക്കാ​ന്‍ ക​ഴി​യു​ന്ന​വ​നാ​യി​രി​ക്ക​ണം ഒ​ര​ധ്യാ​പ​ക​ന്‍. അ​റി​വി​ന​പ്പു​റം ജീ​വി​തം പ​ക​രാ​ന്‍ അ​ധ്യാ​പ​ക​ന് ക​ഴി​യ​ണം.


എസ്. വി​നോ​ദ് ബാ​ബു
ഹെ​ഡ്മാ​സ്റ്റ​ര്‍
എ​സ്ബി എ​ച്ച്എ​സ്എ​സ്, ച​ങ്ങ​നാ​ശേ​രി

ജീ​വി​ത​മൂ​ല്യ​ങ്ങ​ള്‍
ത​ല​മു​റ​ക​ളി​ലേ​ക്ക് പ​ക​ര​ണം
അ​ധ്യാ​പ​നം ഒ​രു വി​ളി​യാ​ണ്. വാ​ക്കി​ലും പ്ര​വ​ര്‍​ത്തി​യി​ലും അ​നു​ക​ര​ണാ​ര്‍​ഹ​മാ​യ വ്യ​ക്തി​ത്വം പു​ല​ര്‍​ത്തു​ന്ന​വ​ന്‍ ആ​ക​ണം അ​ധ്യാ​പ​ക​ന്‍. കാ​ല​ത്തി​ന്‍റെ മാ​റ്റ​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞ് ജീ​വി​ത മൂ​ല്യ​ങ്ങ​ള്‍ വ്യ​ക്ത​ത​യോ​ടെ ത​ല​മു​റ​ക​ളി​ലേ​ക്ക് വി​വേ​ക​ത്തോ​ടെ കൈ​മാ​റ്റം ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന​വ​നാ​ക​ണം അ​ധ്യാ​പ​ക​ന്‍. അ​ധ്യാ​പ​ക​ന് വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി ഊ​ഷ്മ​ള​മാ​യ ഒ​രു ബ​ന്ധം സ്ഥാ​പി​ക്കാ​ന്‍ ക​ഴി​യു​ന്നു​വെ​ങ്കി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് അ​വ​രു​ടെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ്വാ​ധീ​ന​ശ​ക്തി ആ​കാ​ന്‍ ക​ഴി​യും എ​ന്ന കാ​ര്യ​ത്തി​ല്‍ സം​ശ​യ​മി​ല്ല. നി​ര്‍​മിത ബു​ദ്ധി​യു​ടെ ഈ ​കാ​ല​ത്ത് നി​ര്‍​മിത ബു​ദ്ധി എ​ത്ര വ​ള​ര്‍​ന്നാ​ലും ഒ​രു ന​ല്ല അ​ധ്യാ​പ​ക​നെ മാ​റ്റി​നി​ര്‍​ത്താ​ന്‍ ആ​വി​ല്ല. അ​ധ്യാ​പ​ക​ന് എ​ല്ലാ കാ​ല​ത്തും ഏ​റ്റ​വും ന​ല്ല മാ​തൃ​ക ക്രി​സ്തുത​ന്നെ​യാ​ണ്.


ജ​യ് കെ ​ജോ​ര്‍​ജ്
പ്രി​ന്‍​സി​പ്പ​ല്‍, സെ​ന്‍റ് ജോ​സ​ഫ്‌​സ് ഗേ​ള്‍​സ്
എ​ച്ച്എ​സ്എ​സ്, ച​ങ്ങ​നാ​ശേ​രി

ക​ളി​ക്ക​ള​ങ്ങ​ളി​ൽ​നി​ന്നും
പു​സ്ത​ക​ത്താ​ളു​ക​ളി​ൽ​നി​ന്നും
അ​കന്ന് കൗ​മാ​രം
ഇ​ന്ന​ത്തെ കൗ​മാ​രം ക​ളി​ക്ക​ള​ങ്ങ​ളി​ൽ​നി​ന്നും പു​സ്ത​ക​ത്താ​ളു​ക​ളി​ൽനി​ന്നും അ​ക​ന്നുകൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഒ​രു​കാ​ല​ത്ത് വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ പ​ന്തു ത​ട്ടി​യും കൂ​ട്ടു​കൂ​ടി​യും നി​റ​ഞ്ഞി​രു​ന്ന മൈ​താ​ന​ങ്ങ​ൾ ഇ​ന്ന് വി​ജ​ന​മാ​ണ്. അ​വ​രു​ടെ വി​ര​ലു​ക​ൾ ഇ​ന്ന് പ​ന്തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ തൊ​ടു​ന്ന​ത് മൊ​ബൈ​ൽ സ്ക്രീ​നു​ക​ളെ​യാ​ണ്.
ക​ളി​ക​ളി​ലൂ​ടെ ല​ഭി​ക്കേ​ണ്ട ശാ​രീ​രി​ക ക​രു​ത്തും ടീം ​സ്പി​രി​റ്റും അ​വ​ർ​ക്ക് ന​ഷ്ട​മാ​കു​ന്നു.
അ​തു​പോ​ലെത​ന്നെ, വാ​യ​ന​യു​ടെ ലോ​ക​ത്തും വ​ലി​യൊ​രു വി​ട​വ് വീ​ണി​രി​ക്കു​ന്നു. ഒ​രു ക​ഥാ​പു​സ്ത​കം വാ​യി​ച്ചുതീ​ർ​ക്കാ​നു​ള്ള ക്ഷ​മ പ​ല​ർ​ക്കും ഇ​ല്ലാ​താ​യി​രി​ക്കു​ന്നു. റീ​ൽ​സു​ക​ളു​ടെ​യും ഷോ​ർ​ട്ട് വീ​ഡി​യോ​ക​ളു​ടെ​യും വേ​ഗ​ത​യ്ക്കു മു​ന്നി​ൽ പു​സ്ത​ക​ങ്ങ​ൾ പ​തു​ക്കെ​യാ​യി തോ​ന്നു​ന്നു. ഇ​തി​ന്‍റെ ഫ​ല​മാ​യി ഭാ​വ​നാ​ശ​ക്തി​യും ഭാ​ഷാ പ്രാ​വീ​ണ്യ​വും ഏ​കാ​ഗ്ര​ത​യും കു​റ​ഞ്ഞു വ​രു​ന്നു.
ക​ളി​ക്ക​ളം ന​ൽ​കു​ന്ന ആ​രോ​ഗ്യ​വും വാ​യ​ന ന​ൽ​കു​ന്ന അ​റി​വും ഇ​ല്ലാ​തെ കൗ​മാ​രം ദു​ർ​ബ​ല​മാ​കു​ന്നു. അ​തി​നാ​ൽ മാ​താ​പി​താ​ക്ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് അ​വ​രെ വീ​ണ്ടും മൈ​താ​ന​ങ്ങ​ളി​ലേ​ക്കും ഗ്ര​ന്ഥ​ശാ​ല​ക​ളി​ലേ​ക്കും കൈ​പി​ടി​ച്ചു ന​ട​ത്തേ​ണ്ട​തു​ണ്ട്.
പി.എം. മ​ഞ്ജു
സെ​ന്‍റ് തെ​രേ​സാ​സ് എ​ച്ച്എ​സ്
നെ​ടും​കു​ന്നം

സോ​ഷ്യ​ല്‍​മീ​ഡി​യ ത​ള​ർ​ത്തു​ന്ന ബാ​ല്യം
പ​ഴ​യ​കാ​ല​ത്തെ കാ​യി​കവി​നോ​ദ​ങ്ങ​ളും വാ​യ​ന​യും ക​ല​ക​ളു​മെ​ല്ലാം കു​ട്ടി​ക​ളു​ടെ വ്യ​ക്തി​ത്വവി​കാ​സ​ത്തി​നും സ​ര്‍​ഗാ​ത്മ​ക​ത​യ്ക്കും മാ​റ്റു​കൂ​ട്ടി​യെ​ങ്കി​ല്‍ ഇ​ന്ന​ത്തെ ത​ല​മു​റ​യി​ല്‍ സ്മാ​ര്‍​ട്ട്‌​ഫോ​ണു​ക​ളും സോ​ഷ്യ​ല്‍ മീ​ഡി​യ​യും അ​തേ സ്ഥാ​ന​ത്തേ​ക്ക് ക​ട​ന്നു​വ​ന്ന് വ​ലി​യൊ​രു മാ​ന​സി​ക-​സാ​മൂ​ഹി​ക പ്ര​ത്യാ​ഘാ​തം സൃ​ഷ്ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
തി​രി​ച്ച​റി​വി​ല്ലാ​ത്ത പ്രാ​യ​ത്തി​ല്‍ അ​പ​രി​ചി​ത​രു​മാ​യി ഉ​ണ്ടാ​ക്കു​ന്ന ഓ​ണ്‍​ലൈ​ന്‍ സൗ​ഹൃ​ദ​ങ്ങ​ള്‍ പ​ല​പ്പോ​ഴും കു​ട്ടി​ക​ളെ തെ​റ്റാ​യ സ്വാ​ധീ​ന​ങ്ങ​ളി​ലേ​ക്കും ചൂ​ഷ​ണ​ങ്ങ​ളി​ലേ​ക്കും ന​യി​ക്കു​ന്നു. പെ​ട്ടെ​ന്നു​ള്ള പ്ര​ശ​സ്തി​ക്കും ശ്ര​ദ്ധ​യ്ക്കുംവേ​ണ്ടി അ​വ​ര്‍ മോ​ശ​മാ​യ പ്ര​വ​ണ​ത​ക​ളി​ലേ​ക്ക് വീ​ണു​പോ​കു​ന്നു.
രാ​ത്രി മു​ഴു​വ​ന്‍ ഗെ​യി​മി​ംഗിലും ചാ​റ്റിം​ഗി​ലും മു​ഴു​കു​ന്ന​ത് ശ​രീ​ര​ത്തി​ന്‍റെ സ്വാ​ഭാ​വി​ക ഉ​റ​ക്ക​ച​ക്ര​ത്തെ ത​ക​രാ​റി​ലാ​ക്കു​ന്നു. ഇ​തുമൂ​ലം രാ​വി​ലെ ഉ​ണ​ര്‍​ന്നു സ്‌​കൂ​ള്‍ പ​ഠ​ന​ത്തി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​ന്‍ ക​ഴി​യാ​തെവ​രു​ന്നു.
നി​ര​ന്ത​ര​മാ​യ സ്‌​ക്രീ​ന്‍ ഉ​പ​യോ​ഗ​വും ഉ​റ​ക്ക​മി​ല്ലാ​യ്മ​യും കു​ട്ടി​ക​ളി​ല്‍ പെ​ട്ടെ​ന്നു​ള്ള ദേ​ഷ്യം, വി​ഷാ​ദം, ഉ​ത്ക​ണ്ഠ, അ​ക്ര​മ​വാ​സ​ന എ​ന്നി​വ വ​ള​ര്‍​ത്തു​ന്നു​വെ​ന്ന് മാ​ത്ര​മ​ല്ല യ​ഥാ​ര്‍​ഥ ലോ​ക​വു​മാ​യു​ള്ള ബ​ന്ധം ഇ​ല്ലാ​താ​ക്കു​ന്നു.
വീ​ടു​ക​ളി​ല്‍ കൃ​ത്യ​മാ​യ സ്‌​ക്രീ​ന്‍ ടൈം ​നി​ശ്ച​യി​ക്ക​ണം. പ്ര​ത്യേ​കി​ച്ച് രാ​ത്രി ഒ​മ്പ​തി​നു ശേ​ഷം പ​ഠ​ന​മു​റി​യി​ലും കി​ട​പ്പു​മു​റി​യി​ലും ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.
വാ​യ​ന, കാ​യി​ക​വി​നോ​ദ​ങ്ങ​ള്‍, ക​ല​ക​ള്‍ എ​ന്നി​വ​യി​ല്‍ കു​ട്ടി​ക​ള്‍​ക്ക് വീ​ണ്ടും താ​ല്പ​ര്യം ഉ​ണ്ടാ​ക്കി​യെ​ടു​ക്കാ​ന്‍ മാ​താ​പി​താ​ക്ക​ള്‍ മു​ന്‍​കൈ​യെ​ടു​ക്കു​ക.


എം. ശ്രീ​ദേ​വി
​ഹെ​ഡ്മി​സ്ട്ര​സ്
എ​ന്‍​എ​സ്എ​സ് ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ള്‍, പെ​രു​ന്ന

ഗു​രു​ക്ക​ന്മാ​രെ സ്‌​നേ​ഹ​ത്തോ​ടെ
ഓ​ർ​ക്കു​ന്ന ഒ​രു ദി​വ​സം
പ​ത്ര​ത്തി​ന്‍റെ താ​ളു​ക​ളി​ൽ, ദു​ഷ്പ്ര​വൃത്തിയുടെ ക​ഥ​ക​ളും പ്ര​തി​നാ​യ​ക​ന്മാ​രും നി​റ​യു​മ്പോ​ൾ, ഗു​രു​ക്ക​ന്മാ​രു​ടെ ഉ​പ​ദേ​ശ​ങ്ങ​ൾ എ​ങ്ങോ​ട്ടു പോ​യിമ​റ​ഞ്ഞു എ​ന്ന ചോ​ദ്യം ഉ​യ​ർ​ന്നുവ​രു​ന്നു.
മ​ക്ക​ളു​ടെ തെ​റ്റു​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​മ്പോ​ൾ, ല​ഹ​രി​ക്ക​ടി​മ​യാ​യ ര​ക്ഷാ​ക​ർ​ത്താ​വ് അ​ധ്യ​പ​ക​ർ​ക്കെ​തി​രേ ആ​ക്രോ​ശി​ക്കു​മ്പോ​ൾ, ന​മ്മു​ടെ ചി​ന്ത​യും ശീ​ല​വും മാ​റേ​ണ്ട സ​മ​യം ആ​യി​രി​ക്കു​ന്നു.
ആ​രാ​ണ് ഗു​രു? ന​മ്മു​ടെ ജീ​വി​ത​ത്തിൽ, ന​ല്ല ദി​ശ പ​റ​ഞ്ഞു ത​രു​ന്ന ഏ​തൊ​രാ​ളും ഗു​രു​ത​ന്നെ​യാ​ണ്. തീ​ർ​ച്ച​യാ​യും മാ​താ​പി​താ​ക്ക​ളും സ്വ​ന്തം മ​ക്ക​ളു​ടെ ഗു​രു​ക്ക​ൾ ത​ന്നെ​യാ​ണ്. നേ​ർ​വ​ഴി​യി​ലൂ​ടെ കു​ട്ടി​ക​ളെ ന​യി​ക്കു​ക​യും, അ​തെ വ​ഴി​യി​ലൂ​ടെ സ​ഞ്ച​രി​ച്ചുകാ​ണി​ക്കുകയും ചെ​യ്യു​ന്ന ഏ​തൊ​രു വ്യ​ക്തി​യും ഗു​രു​തു​ല്യ​നാ​ണ്. ഒ​രാ​ളു​ടെ ജീ​വി​ത​ത്തി​ൽ സം​ഭ​വി​ച്ച തെ​റ്റു​ക​ൾ, വ​ള​ർ​ന്നുവ​രു​ന്ന ഭാ​വി​യു​ടെ വാ​ഗ്ദാ​ന​മാ​യ കു​ട്ടി​ക​ൾ ആവ​ർ​ത്തി​ക്കാ​തി​രി​ക്കാൻ ശ്ര​മി​ക്കു​ന്ന ആ​ളാ​ണ് ഗു​രു, അ​ല്ലാ​ത്ത​വ​ർ നീ​ച​രാ​ണ്.
ന​മ്മു​ടെ ഭാ​ര​തീ​യ ഗു​രു​കു​ല വി​ദ്യാ​ഭ്യാ​സ​ത്തി​ൽ ഏ​തൊ​രു പ​ഠ​ന​വും ആ​രം​ഭി​ക്കു​ക പ്രാ​ർ​ഥന​യോ​ടെ ആ​ണ്. പ്രാ​ർ​ഥന തീ​രു​ന്ന​തു ശാ​ന്തി, ശാ​ന്തി, ശാ​ന്തി, എ​ന്നാ​ണ്.
ആ​ദ്യ​ത്തെ ശാ​ന്തി ന​മ്മു​ടെ ചു​റ്റു​പാ​ട്. ശാ​ന്ത​മാ​യി​രി​ക്ക​ണം ര​ണ്ടാ​മ​ത്തേ​ത് വി​ദ്യാ​ർ​ഥി​യു​ടെ മ​ന​സ് ശാ​ന്ത​മാ​യി​രി​ക്ക​ണം. മൂ​ന്നാ​മ​ത്തേ​ത് ഗു​രു​വി​ന്‍റെ മ​ന​സ്. ശാ​ന്ത​ത​യോ​ടെ ചെ​യ്യു​ന്ന ഏ​തൊ​രു പ്ര​വൃത്തിയും സ​ൽ​പ്ര​വൃത്തി ആ​യി​രി​ക്കും.

മ​നു പി. ​നാ​യ​ർ
പ്രി​ൻ​സി​പ്പ​ൽ
എ​ൻ​എ​സ്എ​സ് എ​ച്ച് എ​സ്എ​സ്, ക​റു​ക​ച്ചാ​ൽ

അറിവിന്‍റെ വെളിച്ചം പകരണം
അ​ക്ഷ​ര​മു​റ്റ​ത്തേ​ക്ക് ആ​ദ്യ​മാ​യി ചു​വ​ടെ​ടു​ത്തുവയ്ക്കുന്ന കു​ഞ്ഞു​ങ്ങ​ളെ കൈ​പി​ടി​ച്ചു​യ​ർ​ത്തി, അ​വ​രു​ടെ മ​ന​സി​ൽ അ​റി​വി​ന്‍റെ വെ​ളി​ച്ചം പ​ക​രു​ന്ന​ത് അ​ധ്യാ​പ​ക​രാ​ണ്. കേ​വ​ലം പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ലെ അ​റി​വു​ക​ൾ പ​ക​ർ​ന്നു​ന​ൽ​കു​ന്ന​തി​ലു​പ​രി ന​ല്ലൊ​രു മ​നു​ഷ്യ​നാ​യി ജീ​വി​ക്കാ​നു​ള്ള ജീ​വി​ത​മൂ​ല്യ​ങ്ങ​ൾ കൂ​ടി​യാ​ണ് ഒ​രു ന​ല്ല അ​ധ്യാ​പ​ക​ൻ ത​ന്‍റെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​മ്മാ​നി​ക്കു​ന്ന​ത്.
ന​മ്മി​ലെ ക​ഴി​വു​ക​ളെ​യും ക​ഴി​വു​കേ​ടു​ക​ളെ​യും ഒ​രു​പോ​ലെ തി​രി​ച്ച​റി​ഞ്ഞു സ​ൻ​മ​ന​സോ​ടെ ന​മ്മെ ശ​രി​യാ​യ പാ​ത​യി​ലൂ​ടെ ന​യി​ക്കാ​ൻ അ​വ​ർ കാ​ണി​ക്കു​ന്ന ക്ഷ​മ​യും അ​ർ​പ്പ​ണ​ബോ​ധ​വും വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണ്.
പ​രാ​ജ​യ​ങ്ങ​ളി​ൽ ത​ള​ർ​ന്നു​പോ​കു​മ്പോ​ൾ ആ​ത്മ​വി​ശ്വാ​സം ന​ൽ​കി ന​മ്മെ ചേ​ർ​ത്തു​പി​ടി​ക്കു​ന്ന അ​ത്താ​ണി​ക​ളാ​ണ് അ​വ​ർ. വി​ദ്യാ​ർ​ഥിക​ളു​ടെ ഹൃ​ദ​യ​ത്തി​ൽ സ്നേ​ഹ​ത്തി​ന്‍റെയും ആ​ദ​ര​വി​ന്‍റെയും അ​മ​ര​സ്ഥാ​ന​ത്ത് നി​ൽ​ക്കാ​ൻ ക​ഴി​യു​ന്ന​താ​ണ് ഏ​തൊ​രു അ​ധ്യാ​പ​ക​ന്‍റെയും ഏ​റ്റ​വും വ​ലി​യ വി​ജ​യം.
ഓ​രോ വി​ദ്യാ​ർ​ഥിയു​ടെ​യും സ്വ​പ്ന​ങ്ങ​ൾ​ക്ക് ചി​റ​കു​ക​ൾ ന​ൽ​കി, ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തു​ന്ന​തുവ​രെ അ​വ​രു​ടെ വ​ഴി​കാ​ട്ടി​യാ​യി നി​ൽ​ക്കു​ന്ന എ​ല്ലാ ഗു​രു​ക്ക​ന്മാ​ർ​ക്കും മു​ന്നി​ൽ ഞാ​ൻ ശി​ര​സ് ന​മി​ക്കു​ന്നു.


ഫാ. ​പ​യ​സ് പാ​യിക്കാ​ട്ടു​മാ​റ്റ​ത്തി​ൽ
പ്രി​ൻ​സി​പ്പ​ൽ, എ​സ്എ​ച്ച് പ​ബ്ലി​ക് സ്കൂ​ൾ, കി​ളി​മ​ല

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up