നെടുമങ്ങാട്: ശമ്പളത്തിനായി വ്യാജ അറ്റൻഡൻസ് ഷീറ്റ് നിർമിച്ച ഹോംഗാർഡിനെതിരേ നെടുമങ്ങാട് പൊലിസ് കേസെടുത്തു. പുതുക്കുളങ്ങര സ്വദേശി ഷിബു കുമാറിനെതിരേയാണ് കേസെടുത്തത്.
ജില്ലാ ഫയർ ഓഫിസിൽനിന്ന് നെടുമങ്ങാട് പൊലിസ് സ്റ്റേഷനിൽ അറ്റാച്ച് ചെയ്ത് ഹോംഗാർഡായി ജോലി ചെയ്യുകയായിരുന്നു ഷിബു കുമാർ. ജൂലൈ മാസത്തിൽ ഏഴു ദിവസമാണ് ഷിബു കുമാർ ജോലി ചെയ്തത്. എന്നാൽ 21 ദിവസം ജോലി ചെയ്തതായി കാണിച്ചാണ് വ്യാജ അറ്റൻഡൻസ് ഷീറ്റ് നിർമിച്ച് ജില്ലാ ഫയർ ഓഫിസിൽ ഹാജരാക്കിയത്. സംശയം തോന്നിയ അധികൃതർ നെടുമങ്ങാട് സ്റ്റേഷനിൽ അറിയിച്ചതോടെയാ ണ് ക്രമക്കേട് നടത്തിയതായി കണ്ടെത്തിയത്.
Tags : Nattuvishesham Districtnews Deepikanews claim salary.