x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ണ​ർ​വ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: September 5, 2026 01:22 AM IST | Updated: September 5, 2026 01:22 AM IST

ഉ​ണ​ർ​വ് പ​രി​പാ​ടി മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കാ​ഞ്ഞി​രം​കു​ളം: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കാ​ഞ്ഞി​രം​കു​ളം ഡി​വി​ഷ​നി​ൽ എ​സ്എ​സ്എ​ൽ​സി, പ്ള​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഫു​ൾ എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഫ്രീ​ഡ സൈ​മ​ൺ ഏ​ർ​പ്പെ​ടു​ത്തി​യ ഉ​ണ​ർ​വ് കാ​ഷ് അ​വാ​ർ​ഡും മെ​മ​ന്‍റോ​യും വി​ത​ര​ണം ചെ​യ്യു​ന്ന ച​ട​ങ്ങ് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കാ​ഷ് അ​വാ​ർ​ഡു​ക​ളും മെ​മ​ന്‍റോ​യും അ​ഡ്വ. എം. ​വി​ൻ​സ​ന്‍റ് എം​എ​ൽ​എ വി​ത​ര​ണം ചെ​യ്തു. പു​തി​യ​തു​റ വി​വ ക്രൈ​സ്റ്റ് സെ​ന്‍റ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഫ്രീ​ഡ സൈ​മ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​യ​ദ​ർ​ശി​നി, കാ​ഞ്ഞി​രം​കു​ളം ഗ​വ. ഹൈ​സ്‌​കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ഷീ​ജ എ​സ്. നാ​യ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പ്രാ​ണ​കു​മാ​ർ, അ​ഞ്ചി​ത വി​നോ​ദ്, ആ​നി പ്ര​സാ​ദ്, അ​തി​യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ഖി​ല റെ​ജി, ക​രും​കു​ളം, കാ​ഞ്ഞി​രം​കു​ളം, തി​രു​പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പു​ഷ്പം വി​ൻ​സ​ന്‍റ്, വി. ​ബി. അ​നി​ൽ​കു​മാ​ർ, സാ​ബു, ക​രും​കു​ളം പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് പു​ഷ്പം സൈ​മ​ൺ, ശി​വ​കു​മാ​ർ, ഫ്രാ​ൻ​സി​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up