x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ച്ഛ​നെ വി​റ​കു​കൊ​ണ്ട് അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ മ​ക​ൻ അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: September 5, 2026 01:21 AM IST | Updated: September 5, 2026 01:21 AM IST

ക​ഴ​ക്കൂ​ട്ടം: പ​ശ്ചി​മ ബം​ഗാ​ൾ ഫ​ലാ​കോ​ട്ട​യി​ൽ അ​ച്ഛ​നെ വി​റ​കു​ക​ഷ​ണം​കൊ​ണ്ട് അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മ​ക​നെ ശ്രീ​കാ​ര്യം പൊ​ലി​സ് അ​റ​സ്റ്റു​ചെ​യ് തു. പ​ശ്ചി​മ ബം​ഗാ​ൾ അ​ലി​പൂ​ർ ജി​ല്ല​യി​ൽ ഫ​ലാ​ക്കോ​ട്ട പൊ​ലി​സ് സ്റ്റേ​ഷ​നു സ​മീ​പം താ​മ​സി​ക്കു​ന്ന പ്ര​സെ​ൻ​ജി​ത്ത് ദാ​സി (28) നെ​യാ​ണു ശ്രീ​കാ​ര്യം പൊ​ലി​സ് ചെ​ക്കാ​ല​മു​ക്കി​ലെ അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ക്യാ​ന്പി​ൽ​നി​ന്നും അ​റ​സ്റ്റ് ചെ​യ്ത​ത്.

ഓ​ഗ​സ്റ്റ് 31 നാ​ണു പി​താ​വ് സ​ഞ്ജ​യ് ദാ​സി​നെ അ​മ്മ ഉ​ഷാ​റാ​ണി​യും പ്ര​സെ​ൻ​ജി​ത്ത് ദാ​സും ചേ​ർ​ന്നു ത​ല​യ് ക്ക​ടി​ച്ചു കൊ​ന്ന​ത്. സം​ഭ​വ​ത്തി​ൽ ഫ​ലാ​ക്കോ​ട്ട പൊ​ലി​സ് ഉ​ഷാ​റാ​ണി​യെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. നേ​ര​ത്തെ കേ​ര​ള​ത്തി​ൽ താ​മ​സി​ച്ചി​രു​ന്ന പ്ര​സെ​ൻ​ജി​ത്ത് കൊ​ല​പാ​ത​ക​ശേ​ഷം കേ​ര​ള​ത്തി​ലേ​ക്കു​ത​ന്നെ തി​രി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഇ​തു​മ​ന​സി​ലാ​ക്കി​യ ഫ​ലാ​ക്കോ​ട്ട പൊ​ലി​സ് ശ്രീ​കാ​ര്യം പൊ​ലി​സി​നെ വി​വ​രം അ​റി​യി​ച്ചു. ഇ​തേ തു​ട​ർ​ന്നാ​യി​രു​ന്നു പ്ര​സെ​ൻ​ജി​ത്തി​ന്‍റെ അ​റ​സ്റ്റ്.

അ​മ്മ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ന്ന​തു​ക​ണ്ട് സ​ഹി​ക്കാ​തെ​യാ​ണു അ​ച്ഛ​നെ വി​റ​കു​ക​ഷ​ണം​കൊ​ണ്ട് അ​ടി​ച്ച​തെ​ന്നാ​ണ് പ്ര​സെ​ൻ​ജി​ത്ത് പൊ​ലി​സി​നു മൊ​ഴി ന​ൽ​കി​.

Tags : Nattuvishesham Districtnews Deepikanews Son arrested

Recent News

Corehub Up