x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യ​പാ​നം ചോ​ദ്യം​ചെ​യ്ത യു​വാ​വി​നെ മ​ർ​ദി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: September 5, 2026 01:23 AM IST | Updated: September 5, 2026 01:23 AM IST

ക​ഴ​ക്കൂ​ട്ടം: വീ​ട്ടി​ലി​രു​ന്ന് മ​ദ്യ​പി​ച്ച​തു ചോ​ദ്യം ചെ​യ്ത യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. ക​ഴ​ക്കൂ​ട്ടം പു​ല്ലാ​ട്ടു​ക​രി ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ രാ​ജ (45)നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളു​ടെ ബ​ന്ധു​വാ​യ സൂ​ര​ജ് (22) ആ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. പു​ല്ലാ​ട്ടു​ക​രി ല​ക്ഷം​വീ​ട് കോ​ള​നി​യി​ലെ വീ​ട്ടി​ൽ അ​മ്മ​വ​നാ​യ രാ​ജ​നോ​ടൊ​പ്പ​മാ​ണു സൂ​ര​ജ് താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​വി​ടെ രാ​ജ​നും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്നു സ്ഥി​ര​മാ​യി മ​ദ്യ​പി​ക്കു​മാ​യി​രു​ന്നു. ഇ​തു ചോ​ദ്യം ചെ​യ്ത​തി​ലെ വൈ​രാ​ഗ്യ​ത്താ​ലാ​ണ് രാ​ജ​ൻ സൂ​ര​ജി​നെ ആ​ക്ര​മി​ച്ച​ത്. പ്ര​തി​യെ കോടതി റി​മാ​ന്‍റ് ചെ​യ്തു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up