ജോജു
ഏറ്റുമാനൂർ: ചിറക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നഗരമധ്യത്തിൽ നഗരസഭാകാര്യാലയത്തിനു സമീപമുള്ള കുളത്തിൽ ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം. മീനടം കാട്ടിപ്പറന്പിൽ ജോജു (39) ആണ് മരിച്ചത്.
പെയിന്റിംഗ് തൊഴിലാളിയായ ജോജു വർക്ക് സൈറ്റിലേക്ക് പോകുന്നതിന് കോൺട്രാക്ടറെ കാത്തുനിൽക്കുന്നതിനിടെ കുളിക്കാൻ ചിറക്കുളത്തിൽ എത്തുകയായിരുന്നു. കുളത്തിന്റെ മധ്യഭാഗത്തേക്ക് നീന്തി പോകുന്നതിനിടെ വെള്ളത്തിലേക്ക് താഴ്ന്നുപോകുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
അഗ്നിരക്ഷാ സേനയും സ്കൂബാ ടീമും നടത്തിയ തെരച്ചിലിലാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഏറ്റുമാനൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
Tags : Young man NattuVishasham DistrictNews