അശ്വിൻ
ഹരിപ്പാട്: പൊലിസിന്റെ കണ്ണുവെട്ടിച്ച് പലതവണ കടന്നുകളഞ്ഞ യുവാവ് ഒടുവിൽ കഞ്ചാവുമായി പിടിയിലായി. ചെറുതന ആനാരി മുളമൂട്ടിൽ തറയിൽ വീട്ടിൽ അശ്വിനെ (22) യാണ് വീയപുരം പൊലിസ് അറസ്റ്റ് ചെയ്തത്. ചെറുതന കോപ്പാറകടവ് പാലത്തിനു സമീപത്തുനിന്ന് ഇയാളിൽനിന്ന് മൂന്നു ഗ്രാം കഞ്ചാവ് പൊലിസ് പിടിച്ചെടുത്തു.
വീയപുരം എസ്എച്ച്ഒ ഷൈജയ്ക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതി പിടിയിലായത്. മുൻപ് വീയപുരം പൊലിസ് കൈകാണിച്ചിട്ടും നിർത്താതെ പോയ കാറിൽനിന്ന് കഞ്ചാവ് ബീഡികളുമായി ഇയാളെ പിടികൂടിയിരുന്നു. ലഹരിമരുന്ന് വിരുദ്ധ നിയമപ്രകാരവും പുകയില നിയന്ത്രണ നിയമപ്രകാരവും മുൻപും ഇയാൾക്കെതിരേ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു.