x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​ങ്കി​ന്‍റെ വ്യാ​ജ​രേ​ഖ ച​മ​ച്ച് ത​ട്ടി​പ്പ്: ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ച യു​വ​തി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു

വെബ് ഡെസ്ക്
Published: September 5, 2026 12:00 AM IST | Updated: September 5, 2026 12:00 AM IST

പ്രതീകാത്മക ചിത്രം

ചേ​ര്‍​ത്ത​ല: ബാ​ങ്കി​ന്‍റെ രേ​ഖ​ക​ളു​ണ്ടാ​ക്കി ത​ട്ടി​പ്പു ന​ട​ത്തി​യ കേ​സി​ല്‍ ആ​രോ​പ​ണ വി​ധേ​യ​യാ​യ യു​വ​തി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍, യു​വ​തി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച യു​വ​തി​യെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍​നി​ന്നു മാ​റ്റി​യി​ട്ടു​ണ്ട്. ത​ട്ടി​പ്പ് സം​ഭ​വം പു​റ​ത്തു​വ​രു​ക​യും പൊ​ലീ​സ് യു​വ​തി​ക്കെ​തി​രേ കേ​സെ​ടു​ത്ത​തി​നു പി​ന്നാ​ലേ അ​മി​ത​മാ​യി മ​രു​ന്നു ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്ര​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച യു​വ​തി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്‌​തെ​ങ്കി​ലും ചി​കി​ത്സി​ക്കു​ന്ന ഡോ​ക്ട​ര്‍​മാ​രു​ടെ അ​നു​മ​തി ല​ഭി​ച്ച​തി​നു ശേ​ഷം മാ​ത്ര​മേ യു​വ​തി​യെ ചോ​ദ്യം ചെ​യ്യു​ക​യു​ള്ളൂ​വെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു.

ചേ​ര്‍​ത്ത​ല ന​ഗ​ര​ത്തി​ല്‍ കോ​ട​തി​ക​വ​ല​ക്കു സ​മീ​പ​മു​ള​ള എ​സ്ബി​ഐ ശാ​ഖ​യി​ല്‍ ക​രാ​ര്‍ ഏ​ജ​ന്‍​സി നി​യോ​ഗി​ച്ചി​രു​ന്ന ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യാ​യ യു​വ​തി​യാ​ണ് പൊ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. എ​സ്ബി​ഐ മാ​നേ​ജ​രു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു കേ​സ്. ബാ​ങ്കിന്‍റെ രേ​ഖ​ക​ള്‍ വ്യാ​ജ​മാ​യി ഉ​ണ്ടാ​ക്കി ന​ട​ത്തി​യ ത​ട്ടി​പ്പി​ല്‍ 70 പേ​ര്‍​ക്കു ര​ണ്ടു കോ​ടി​യി​ല​ധി​കം രൂ​പ ന​ഷ്ട​പ്പെട്ട​താ​യാ​ണ് വി​വ​രം. ഇ​വ​രു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​ക്കാ​ണ് പൊ​ലി​സ് കാ​ക്കു​ന്ന​ത്.

ഡോ​ക്ട​ര്‍​മാ​രു​ടെ അ​നു​മ​തി ല​ഭി​ച്ചാ​ല്‍ അ​റ​സ്റ്റു​ണ്ടാ​ക​മെ​ന്നാ​ണ് സൂ​ച​ന. നി​ല​വി​ല്‍ പ​ണം ന​ഷ്ട​പ്പെ​ട്ട​താ​യി 70ഓ​ളം പേ​രാ​ണ് പൊ​ലി​സി​ല്‍ പ​രാ​തി​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ര​ണ്ടു ല​ക്ഷം മു​ത​ല്‍ 15 ല​ക്ഷം വ​രെ​യാ​ണ് ഓ​രോ​രു​ത്ത​ര്‍​ക്കും ന​ഷ്ട​മാ​യി​രി​ക്കു​ന്ന​ത്. ബാ​ങ്കി​ന്‍റെ ജീ​വ​ന​ക്കാ​രി​യാ​ണെ​ന്നു തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ഉ​യ​ര്‍​ന്ന പ​ലി​ശ വാ​ഗ്ദാ​നം ചെ​യ്ത് ബാ​ങ്കി​ന്റെ പേ​രി​ല്‍ നി​ക്ഷേ​പം സ്വീ​ക​രി​ച്ചു ത​ട്ടി​പ്പു ന​ട​ത്തി​യ​താ​യാ​ണ് വി​വ​രം.

ഇ​തി​നാ​യി ബാ​ങ്കി​ന്‍റെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​പ്പും സീ​ലും ര​സീ​തു സ്ഥി​ര നി​ക്ഷേ​പ രേ​ഖ​ക​ളും വ്യാ​ജ​മാ​യി ത​യാ​റാ​ക്കി ന​ല്‍​കി​യി​രു​ന്നു. ബാ​ങ്കി​ന്‍റെ രേ​ഖ​ക​ളോ​ടു സാ​മ്യം തോ​ന്നു​ന്ന രീ​തി​യി​ലാ​ണ് ഇ​തെ​ല്ലാം ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. രേ​ഖ​ക​ള്‍ വ്യാ​ജ​മാ​യി ഉ​ണ്ടാ​ക്കു​ന്ന​തി​ന​ട​ക്കം മ​റ്റാ​രു​ടെ​യെ​ങ്കി​ലും സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും പൊ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Tags : Fraud involving NattuVishasham DistrictNews

Recent News

Corehub Up