ഡോ.ടി.ടി. ശ്രീകുമാർ, ആന്റണി എം. ജോൺ
ആലപ്പുഴ: ആർ. രാജീവ് ഫൗണ്ടേഷന്റെ - 2026 ലെ കർമശ്രേഷ്ഠ പുരസ്കാരം ഡോ.ടി.ടി. ശ്രീകുമാറിന്. കവി, രാഷ്ട്രീയ വിശകലന വിദഗ്ദ്ധൻ, കോളമിസ്റ്റ്, സാമ്പത്തിക ശാസ്ത്രജ്ഞൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ഹൈദരാബാദ് യൂണിവേഴ്സിറ്റി ധനതത്വശാസ്ത്ര വിഭാഗം പ്രഫസറാണ് ആലപ്പുഴ സ്വദേശിയായ ഡോ.ടി.ടി. ശ്രീകുമാർ. പതിനായിരം രൂപയും പ്രശംസാ ഫലകവുമാണ് പുരസ്കാരം.
മികച്ച സാമൂഹ്യ പ്രവർത്തകനുള്ള സദ്സേവന പുരസ്കാരം ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി അമ്പലപ്പുഴ താലൂക്ക് ജനറൽ സെക്രട്ടറി ആന്റണി എം. ജോണിനു നൽകും. നാളെ ആലപ്പുഴ പഴവീട് വിജ്ഞാന പ്രദായനിഗ്രന്ഥശാലാ ഹാളിൽ ഫൗണ്ടേഷൻ ചെയർമാൻ ജി. പുഷ്പരാജന്റെ അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനത്തിൽ ജി. സുധാകരൻ എംഎൽഎ പുരസ്കാരം സമ്മാനിക്കും.