x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഞ്ചാ​യ​ത്തം​ഗം ര​തീ​ഷിന് ജീ​വി​ത​മാ​ർ​ഗം ചു​മ​ടു​ത​ന്നെ

വെബ് ഡെസ്ക്
Published: September 5, 2026 12:07 AM IST | Updated: September 5, 2026 12:07 AM IST

ജി. രതീഷ്

അ​മ്പ​ല​പ്പു​ഴ: പ​ഞ്ചാ​യ​ത്തം​ഗ​മാ​ണെ​ങ്കി​ലും ര​തീ​ക്ഷി​ന് ജീ​വി​ത​മാ​ർ​ഗം ചു​മ​ടു​ത​ന്നെ. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് 15-ാം വാ​ർ​ഡ് മെം​ബ​ർ ജി. ​ര​തീ​ഷാ​ണ് പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​നോ​ടൊ​പ്പം ജീ​വി​ക്കാ​ൻ തോ​ട്ട​പ്പ​ള്ളി ഹാ​ർ​ബ​റി​ൽ മീ​ൻ​കു​ട്ട ചു​മ​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യ ര​തീ​ഷ് പു​ന്ന​പ്ര തെ​ക്ക് പ​ടി​ഞ്ഞാ​റ് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റു​കൂ​ടി​യാ​ണ്. തൊ​ഴി​ൽ ക​ഴി​ഞ്ഞു വ​ന്നാ​ൽ വാ​ർ​ഡി​ന്‍റെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണ്.

പ​ല​പ്പോ​ഴും സ്വ​ന്തം കീ​ശ​യി​ൽ​നി​ന്ന് പ​ണം ചെ​ല​വ​ഴി​ച്ചാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് തീ​ര​ദേ​ശ​ത്ത് വെ​ള്ള​ക്കെ​ട്ടി​ലാ​യ കു​ടു​ബ​ങ്ങ​ൾ​ക്കു വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ര​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ൽ​കി​യ​ത്. സി​പി​എ​മ്മി​ന് മു​ൻ തൂ​ക്കു​മു​ള്ള വാ​ർ​ഡി​ൽ‌​നി​ന്നാ​ണ് ഈ ​യു​വാ​വ് പ​ഞ്ചാ​യ​ത്തി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ഭാ​ര്യ: വി​ദ്യ. മ​ക്ക​ൾ: അ​തു​ല്യ, അ​ഞ്ജ​ന.

Tags : Panchayat member NattuVishasham DistrictNews

Recent News

Corehub Up