റെജി ചെറിയാന് എംഎല്‍എ
എടത്വ: കുട്ടനാട് സാംസ്കാരിക വേദി ആനപ്രമ്പാല്‍ ജലോത്സവം ഏര്‍പ്പെടുത്തിയ ജീവകാരുണ്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ കനിവ് പുരസ്കാരം കുട്ടനാട് എംഎല്‍എ റെജി ചെറിയാന്.
സമൂഹത്തിന്റെ നന്മയ്ക്കും അശരണരുടെ കൈത്താങ്ങായും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് റെജി ചെറിയാന്റെ നേതൃത്വത്തിലുള്ള ആര്‍സി ട്രസ്റ്റ് മുഖേന നല്‍കിവരുന്ന വിലമതിക്കാനാകാത്ത സംഭാവനകള്‍ക്കുള്ള ആദരവാണ് ഈ പുരസ്കാരം. ജലോത്സവം നടക്കുന്ന ഇന്ന് മന്ത്രി എം. ലിജു ആദരവ് റെജി ചെറിയാന് കൈമാറും.