x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചീ​രാ​ലി​ൽ ക​ടു​വ കാ​ട്ടു​പ​ന്നി​യെ തിന്നു


Published: June 11, 2026 06:30 AM IST | Updated: June 11, 2026 06:30 AM IST

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ചീ​രാ​ൽ മേ​ഖ​ല​യി​ൽ വീ​ണ്ടും ക​ടു​വ​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച​തോ​ടെ നാ​ട്ടു​കാ​ർ ആ​ശ​ങ്ക​യി​ൽ. ചീ​രാ​ൽ ക​ല്ലു​മു​ക്ക് സ്വ​കാ​ര്യ എ​സ്റ്റേ​റ്റി​ന് സ​മീ​പ​ത്താ​ണ് കാ​ട്ടു​പ​ന്നി​യെ ഭാ​ഗി​ക​മാ​യി ഭ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി​ക​ളും കാ​ട്ടു​പ​ന്നി​യു​ടെ ജ​ഢം ക​ണ്ടെ​ത്തി​യ വി​വ​രം വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രെ അ​റി​യി​ച്ച​ത്.വ​ന​പാ​ല​ക​രും വ​ന്യ​ജീ​വി വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. കാ​ട്ടു​പ​ന്നി​യു​ടെ ജ​ഢ​ത്തി​ന് സ​മീ​പം ക​ണ്ടെ​ത്തി​യ കാ​ൽ​പ്പാ​ടു​ക​ളും മ​റ്റ് തെ​ളി​വു​ക​ളും പ​രി​ശോ​ധി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ ക​ടു​വ​യു​ടെ ആ​ക്ര​മ​ണം സ്ഥി​രീ​ക​രി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ചീ​രാ​ൽ, ക​ല്ലു​മു​ക്ക്, സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ടു​വ​യു​ടെ സാ​ന്നി​ധ്യം ഉ​ണ്ടെ​ന്ന സൂ​ച​ന​ക​ൾ ല​ഭി​ച്ചി​രു​ന്നു. ക​ടു​വ കാ​ട്ടു​പ​ന്നി​യെ വേ​ട്ട​യാ​ടി​യ സം​ഭ​വ​ത്തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കി​ട​യി​ൽ ആ​ശ​ങ്ക വ​ർ​ധി​ച്ചു. സം​ഭ​വ​സ്ഥ​ല​ത്ത് വ​ന​വ​കു​പ്പ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ക​ടു​വ​യു​ടെ നീ​ക്ക​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ന്ന​തി​നാ​യി കാ​മ​റ​ക​ളും പ്ര​ത്യേ​ക നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ല്ലു​മു​ക്കി​നും ചീ​രാ​ലി​നും സ​മീ​പ​മു​ള്ള കൃ​ഷി​യി​ട​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളും എ​സ്റ്റേ​റ്റ് ജീ​വ​ന​ക്കാ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് വ​ന​വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി.

ഒ​റ്റ​യ്ക്കു​ള്ള യാ​ത്ര​ക​ൾ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണ​മെ​ന്നും രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മു​ള്ള സ​മ​യ​ങ്ങ​ളി​ൽ വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്പോ​ൾ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up