x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​ട​പ്പു​ഴ ത​ട​യ​ണ​യി​ൽ അ​പ​ക​ടം: പു​ഴ​യി​ൽ വീ​ണ​യാ​ളെ ഫ​യ​ർ​ഫോ​ഴ്‌​സ് ര​ക്ഷ​പ്പെ​ടു​ത്തി


Published: July 1, 2026 04:26 AM IST | Updated: July 1, 2026 04:26 AM IST

ചാ​ല​ക്കു​ടി: കൂ​ട​പ്പു​ഴ ത​ട​യ​ണ പ്ര​ദേ​ശ​ത്ത് പു​ഴ​യി​ൽ​വീ​ണ് ഒ​ഴു​കി​പ്പോ​യ​യാ​ളെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി. കൂ​ട​പ്പു​ഴ ഭാ​ഗ​ത്തു​നി​ന്ന് മേ​ലൂ​ർ ഭാ​ഗ​ത്തേ​ക്ക് ത​ട​യ​ണ​യി​ലൂ​ടെ ന​ട​ന്നു​പോ​യ മേ​ലൂ​ർ സ്വ​ദേ​ശി വെ​ള്ളാ​ച്ചേ​രി വീ​ട്ടി​ൽ ഗി​രി​ജ​നാ​ണ് (58) ക​ഴി​ഞ്ഞ​ദി​വ​സം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.
ശ​ബ്ദം​കേ​ട്ട് കൂ​ട​പ്പു​ഴ അ​മ്പ​ല​ത്തി​ലെ പൂ​ജാ​രി പ്ര​ദീ​പ് ശ​ർ​മ ഫ​യ​ർ​ഫോ​ഴ്‌​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ചാ​ല​ക്കു​ടി ഫ​യ​ർ സ്റ്റേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ആ​ർ.​കെ. ര​മേ​ശി​ന്‍റെ​യും സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ സ​ന​ൽ ജ്യോ​തി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ത​ട​യ​ണ​യി​ലെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി ഗി​രി​ജ​നെ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.
മേ​ലൂ​രി​ൽ​നി​ന്ന് ത​ട​യ​ണ വ​ഴി​ത​ന്നെ​യാ​ണ് ഗി​രി​ജ​ൻ എ​ത്തി​യ​ത്. കു​റ​ച്ചു സ​മ​യ​ത്തി​നു​ശേ​ഷം തി​രി​ച്ചു​പോ​കു​മ്പോ​ൾ പു​ഴ​യി​ൽ വെ​ള്ളം ഉ​യ​രു​ക​യും ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.
ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​റും സ്‌​കൂ​ബ ഡൈ​വ​റു​മാ​യ അ​നി​ൽ മോ​ഹ​നും, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക് ഓ​ഫീ​സ​റാ​യ ടി.​ഡി. ദീ​പു​വും ചേ​ർ​ന്നാ​ണ് പു​ഴ​യി​ലി​റ​ങ്ങി ഗി​രി​ജ​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. എ​സ്.​എ. ആ​ദ​ർ​ശ്, റെ​ജി എ​സ്. വാ​ര്യ​ർ, കെ. ​അ​രു​ൺ, അ​ഖി​ൽ ആ​ർ. നാ​യ​ർ, വി.​എ​ൻ. അ​രു​ൺ, സൂ​ര​ജ് കു​മാ​ർ, വി​ൻ​സി ഡേ​വി​സ്, എ​സ്. ജോ​മോ​ൻ എ​ന്നി​വ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഉ​ണ്ടാ​യി​രു​ന്നു.

Tags : Nattuvishesham Districte News

Recent News

Corehub Up