ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് ഇന്നലെ വൈകീട്ടു നടന്ന വടക്കാഞ്ചേരി ദേശത്തിന്റെ പകൽവെടിക്കെട്ടിൽനിന്ന്.
വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരം പകൽ വെടിക്കെട്ടിനിടെ അപകടത്തിൽ നിരവധിപേർക്കു പരിക്കേറ്റു. വടക്കാഞ്ചേരി വിഭാഗത്തിന്റെ പകൽ വെടിക്കെട്ടിനിടെയാണ് അപകടം നടന്നത്. കലാശപ്പൊട്ടിനിടെയാണ് അപകടമുണ്ടായത്. സാരമായി പരിക്കേറ്റ ഇഷാൻ (14), ശ്രുതി (25) എന്നിവരെ വടക്കാഞ്ചേരി ആക്ട്സ് പ്രവർത്തകർ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സതേടി.