x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ല​വ​ർ​ഷം നേ​രി​ടാ​ൻ മു​ന്നൊ​രു​ക്ക​മാ​യി; ‘രോ​ഗ​ങ്ങ​ൾ പ​ട​രാ​തി​രി​ക്കാ​ൻ വ്യ​ക്തി ശു​ചി​ത്വം പാ​ലി​ക്ക​ണം’


Published: June 12, 2026 07:59 AM IST | Updated: June 12, 2026 07:59 AM IST

മ​ല​പ്പു​റം: വ​ർ​ഷ​ക്കാ​ല​ത്ത് പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന രോ​ഗ​ങ്ങ​ളെ ചെ​റു​ക്കാ​ൻ വ്യ​ക്തി ശു​ചി​ത്വ​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​ക​ണ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി പി.​കെ.​ബ​ഷീ​ർ. മ​ല​പ്പു​റം ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്ക​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നാ​യി മ​ല​പ്പു​റ​ത്ത് വി​ളി​ച്ചു ചേ​ർ​ത്ത വി​വി​ധ വ​കു​പ്പു​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

കാ​ല​വ​ർ​ഷ​ത്തെ നേ​രി​ടാ​ൻ സു​സ​ജ്ജ​മാ​ണെ​ന്നും ജി​ല്ല​യു​ടെ സ​മ​ഗ്ര പു​രോ​ഗ​തി​ക്കാ​യു​ള്ള എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ ഡോ.​വി​ന​യ് ഗോ​യ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഡി​എം സി.​എ​സ്.​രാ​ജേ​ഷ്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ചൈ​ത്ര തെ​രേ​സ ജോ​ണ്‍, സ​ബ് ക​ള​ക്ട​ർ​മാ​യ ദി​ലീ​പ് കൈ​നി​ക്ക​ര, സാ​ക്ഷി മോ​ഹ​ൻ, ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ജ​യ​ശ്രീ എ​സ്.​വാ​ര്യ​ർ, വി​വി​ധ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ, ത​ഹ​സി​ൽ​ദാ​ർ​മാ​ർ, മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി​മാ​ർ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

ഉ​രു​ൾ​പൊ​ട്ട​ലി​നെ​തി​രേ മു​ൻ​ക​രു​ത​ലു​ക​ൾ

മ​ഴ​ക്കാ​ല​ത്ത് അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട തീ​ര​ദേ​ശ മേ​ഖ​ല​ക​ൾ, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ, മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്വീ​ക​രി​ച്ചി​ട്ടു​ള്ള മു​ൻ​ക​രു​ത​ലു​ക​ൾ മ​ന്ത്രി യോ​ഗ​ത്തി​ൽ പ്ര​ത്യേ​കം അ​വ​ലോ​ക​നം ചെ​യ്തു.

മ​ഴ​ക്കാ​ല ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ഓ​ട​ക​ൾ വൃ​ത്തി​യാ​ക്ക​ൽ എ​ന്നി​വ​യി​ലു​ള്ള പു​രോ​ഗ​തി​യും മ​ന്ത്രി ആ​രാ​ഞ്ഞു. ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി, ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ, എ​ൻ​ഡി​ആ​ർ​എ​ഫ് സം​ഘം എ​ന്നി​വ ജി​ല്ല​യി​ൽ സ​ജീ​വ​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ത​ദ്ദേ​ശ സ്ഥാ​പ​ന ത​ല​ത്തി​ൽ സ്വീ​ക​രി​ച്ചി​ട്ടു​ള്ള മു​ൻ​ക​രു​ത​ലു​ക​ളും മ​ന്ത്രി വി​ല​യി​രു​ത്തി.


പൊ​തു​ജ​ന​ങ്ങ​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​കും വി​ധം സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ പ​റ​ന്പു​ക​ളി​ൽ നി​ൽ​ക്കു​ന്ന അ​പ​ക​ട​ക​ര​മാ​യ മ​ര​ങ്ങ​ളും ചി​ല്ല​ക​ളും അ​ടി​യ​ന്ത​ര​മാ​യി മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്ന് മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

എ​ലി​പ്പ​നി​യെ
പ്ര​തി​രോ​ധി​ക്കാ​ൻ ന​ട​പ​ടി
ജി​ല്ല​യി​ൽ മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ളി​ൽ ഭീ​ഷ​ണി​യാ​യി നി​ൽ​ക്കു​ന്ന എ​ലി​പ്പ​നി​യെ പ്ര​തി​രോ​ധി​ക്കാ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഡെ​ങ്കി, മ​ഞ്ഞ​പ്പി​ത്തം, മ​ഴ​ക്കാ​ല​ത്ത് പ​ട​ർ​ന്നു പി​ടി​ക്കു​ന്ന രോ​ഗ​ങ്ങ​ൾ​ക്കെ​തി​രേ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും സ​ജ്ജ​മാ​ണെ​ന്നും ഡി​എം​ഒ പ​റ​ഞ്ഞു. ജി​ല്ല​യി​ലെ എ​ല്ലാ സ​ർ​ക്കാ​ർ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ളും പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ളും പൂ​ർ​ണ​തോ​തി​ൽ സ​ജ്ജ​മാ​ണെ​ന്നും ഡി​എം​ഒ അ​റി​യി​ച്ചു.

Tags : nattu vishesham Ahead of the monsoon season

Recent News

Corehub Up