x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിൽ അപൂർവ ശസ്ത്രക്രിയ

വെബ് ഡെസ്ക്
Published: September 18, 2026 12:39 AM IST | Updated: September 18, 2026 12:39 AM IST

യുവതിയുടെ പിത്തസഞ്ചിയിലെ കല്ലുകൾ അപൂർവ്വ ശസ്ത്രക്രീയയിലൂടെ വിജയകരമായ നീക്കം ചെയ്യ്ത മെഡിക്കൽ സംഘം.

അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ അ​പൂ​ർ​വ ശ​സ്ത്ര​ക്രി​യ. 25 വ​യ​സു​ള്ള യു​വ​തി​ക്കാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. വ​യ​റി​ന്‍റെ ഇ​ട​ത് വ​ശം മു​ക​ൾ​ഭാ​ഗ​ത്താ​യി വേ​ദ​ന​യു​മാ​യാ​ണ് യു​വ​തി സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ തേ​ടി വ​ന്ന​ത്. മ​രു​ന്നു​ക​ൾ ക​ഴി​ച്ചി​ട്ടും മാ​റാ​ത്ത​തി​നാ​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ൽ പി​ത്ത​സ​ഞ്ചി​യി​ലെ ക​ല്ലു​ക​ളാ​ണ് രോ​ഗ​കാ​ര​ണ​മെ​ന്ന് ക​ണ്ടെ​ത്തി.

സാ​ധാ​ര​ണ മ​നു​ഷ്യ​രി​ൽ ശ​രീ​ര​ത്തി​ന്‍റെ ഇ​ട​ത് വ​ശ​ത്തു​ള്ള ഹൃ​ദ​യ​മു​ൾ​പ്പെ​ടെ​യു​ള്ള അ​വ​യ​വ​ങ്ങ​ൾ വ​ല​ത് ഭാ​ഗ​ത്തേ​ക്കും, ക​ര​ളും പി​ത്ത സ​ഞ്ചി​യും ഇ​ട​ത് ഭാ​ഗ​ത്തേ​ക്കും ജ​ന്മ​നാ മാ​റി​യി​രി​ക്കു​ന്ന സ്ഥി​തി​യാ​യ സി​റ്റ​സ് ഇ​ൻ വേ​ഴ്സ​സ് ടോ​ട്ട​ൽ​സ് ഉ​ള്ള സ്ത്രീ ​ആ​യി​രു​ന്നു ഇ​വ​ർ.​യൂ​ണി​റ്റ് ചീ​ഫ് ഡോ. ​രാം​ലാ​ൽ, ഡോ. ​സൈ​ദ് അ​ഫ്സ​ൽ എ​ന്നി​വ​ർ രോ​ഗി​യെ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. ലോ​ക​ത്തി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള ശ​സ്ത്ര​ക്രി​യ വെ​റും ഇ​രു​നൂ​റെ​ണ്ണം മാ​ത്ര​മേ ന​ട​ന്നി​ട്ടു​ള്ളൂ.

ലാ​പ്രോ​സ്കോ​പ്പി​ക് സ​ർ​ജ​ൻ ഡോ. ​സൈ​ദ് അ​ഫ്സ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​ത്. ശ​സ്ത്ര​ക്രി​യ​ക്ക് ശേ​ഷം ആ​ശു​പ​ത്രി വി​ട്ട യു​വ​തി ഇ​പ്പോ​ൾ സു​ഖം പ്രാ​പി​ച്ചു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ല​ക്ഷ്മി ഭ​ര​ണ​പ​ര​മാ​യ സ​ഹാ​യ​ങ്ങ​ളെ​ത്തി​ച്ചു. ഡോ. ​വീ​ണ, ഡോ. ​ബി​ബി മ​നോ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡോ. ​നീ​ന, ഡോ. ​ആ​ർ​ഷ, ഡോ. ​നി​മി​ഷ എ​ന്നി​വ​ർ സു​ര​ക്ഷി​ത​മാ​യി അ​ന​സ്തേ​ഷ്യ ന​ൽ​കി.

സ​ർ​ജ​റി വി​ഭാ​ഗം എ​സ്. ര​ണ്ട് യൂ​ണി​റ്റ് ചീ​ഫ് ഡോ. ​രാം​ലാ​ൽ, ലാ​പ്രോ സ​ർ​ജ​ൻ സൈ​ദ് അ​ഫ്സ​ൽ, ഡോ. ​അ​ര​വി​ന്ദ്, ഡോ.​നീ​തു, ഡോ. ​ശ്രീ​ജ​ൻ , നേ​ഴ്സു​മാ​രാ​യ മേ​രി,ല​ത, റെ​ജി​ല, സ​പ്പോ​ർ​ട്ട് സ്റ്റാ​ഫ് സ​ന്ധ്യ എ​ന്നി​വ​രാ​ണ് ഇ​തൊ​രു വി​ജ​യ​മാ​ക്കി​യ​ത്. വ​ൻ​കി​ട സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​ത്ത​രം ഓ​പ്പ​റേ​ഷ​നു​ക​ൾ ചെ​യ്യു​മ്പോ​ൾ അ​ഞ്ച് ല​ക്ഷം രൂ​പ​യെ​ങ്കി​ലും ആ​കു​മെ​ങ്കി​ലും,ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഇ​ത് സ​ർ​ക്കാ​രി​ന്‍റെ കാ​സ്പ് പ​ദ്ധ​തി​യി​ൽ സൗ​ജ​ന്യ​മാ​യാ​ണ് ചെ​യ്ത​തെ​ന്ന് സൂ​പ്ര​ണ്ട് ഡോ. ​ല​ക്ഷ്മി അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Rare surgery

Recent News

Corehub Up