x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ക​ൻ വി​വാ​ഹം ക​ഴി​ച്ച​തി​ന് പി​താ​വി​നെ മ​ക​ൻ വി​വാ​ഹം ക​ഴി​ച്ച​തി​ന് പി​താ​വി​നെ ത​ട്ടി​ക്കൊ​ണ്ടുപോ​യ കേസ്: നാലുപേർ പിടിയിൽ

വെബ്ഡെസ്ക്
Published: November 15, 2026 01:02 AM IST | Updated: November 15, 2026 01:02 AM IST

അറസ്റ്റിലായ പ്രതികൾ

കു​ണ്ട​റ: മ​ക​ൻ വി​വാ​ഹം ക​ഴി​ച്ച​തി​ന് പി​താ​വി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യ കേ​സി​ൽ നാലു പേ​ർ പി​ടി​യി​ൽ. പൂ​യ​പ്പ​ള്ളി കോ​ട്ട​യ്ക്ക വി​ള​യി​ൽ ജോ​ണി​യെ​യാ​ണ്  നാ​ലം​ഗ  സം​ഘം കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച​ത്. ജോ​ണി​യു​ടെ  മ​ക​ൻ ഒ​രു യു​വ​തി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു.  മൂ​ന്നു​മാ​സം മു​ൻ​പ് കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം വി​വാ​ഹി​ത​രാ​വു​ക​യും ചെ​യ്തു.     കഴിഞ്ഞദിവസം യു​വ​തി​യു​ടെ അ​മ്മ​യു​ടെ സ​ഹോ​ദ​ര​ന്‍റെ മ​ക​ൻ അ​ർ​ജു​ൻ (29) വി​ദേ​ശ​ത്ത്നി​ന്നും ര​ണ്ട് ദി​വ​സം മു​മ്പ് നാ​ട്ടി​ലെ​ത്തി.     

തു​ട​ർ​ന്ന്  ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യ വി​ഷ്ണു (39 ), ആ​ദ​ർ​ശ് (29), ആ​സി​ഫ് (27) എ​ന്നി​വ​രെ​യും കൂ​ട്ടി ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി പ​ത്ത​ര​യോ​ടെ വ​ര​ന്‍റെ വീ​ട്ടി​ലെ​ത്തി  പി​താ​വ് ജോ​ണി​യെ മ​ർ​ദി​ക്കു​ക​യും ബ​ല​മാ​യി കാ​റി​ൽ ക​യ​റ്റി​ക്കൊ​ണ്ടു പോ​വു​ക​യും ചെ​യ്തു.   

വീ​ട്ടു​കാ​രു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് ബ​ന്ദി​യാ​ക്കി  കാ​റി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ വി​വ​രം പൊലിസി​ൽ അ​റി​യി​ച്ച​ത്.  തു​ട​ർ​ന്ന് നൈ​റ്റ് പ​ട്രോ​ളിം​ഗ് ന​ട​ത്തി​യി​രു​ന്ന പൊലിസ് സം​ഘം  കാ​ർ പി​ന്തു​ട​ർ​ന്ന്  പ്ര​തി​ക​ളെ അ​റ​സ്റ്റ്  ചെ​യ്ത​ശേ​ഷം ജോ​ണി​യെ ര​ക്ഷ​പ്പെ​ടു​ത്തി.സിഐ മ​നോ​ജി​ന്‍റെ  നി​ർ​ദേ​ശ​പ്ര​കാ​രം ക്രൈം ​എ​സ്ഐ എ​ഫ്.ആ​ർ. മ​നോ​ജ്. ഗ്രേ​ഡ്  എ​സ്ഐ ര​മേ​ശ്, സി​പി​ഒ ര​ജി​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

Tags : mardanam arrest arrest-childmarriage NattuVishesham DistrictNews

Recent News

Corehub Up