നാഇഫ ബല്‍ക്കീസ്
തൊടുപുഴ: ദുബായിയിൽ മലയാളി വിദ്യാര്‍ഥിനി വാഹനാപകടത്തില്‍ മരിച്ചു. തൊടുപുഴ ഇടവെട്ടി സ്വദേശി നാഇഫ ബല്‍ക്കീസ് (21) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ദുബായി റാഷിദിയയിലായിരുന്നു അപകടം. കാറില്‍ നിന്ന് പുറത്തിറങ്ങവെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ദുബായിയില്‍ ബിസിനസ് നടത്തുന്ന കൊമ്പനാപറമ്പില്‍ ബിനു ഹമീദ്-സീന ദമ്പതികളുടെ മകളാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി.
Tags : dies Nattuvishesham DistrictNews DeepikaNews