ആബേൽ
നെടുങ്കണ്ടം: വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടു വയസുകാരൻ മരിച്ചു. നെടുങ്കണ്ടം ആറ്റുകുഴിയിൽ നിഥിൻ-ഡെൽമിയ ദമ്പതികളുടെ മകൻ ആബേൽ അന്നാ നിഥിനാണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെ അസ്വസ്ഥത പ്രകടിപ്പിച്ച കുഞ്ഞിനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില ഗുരുതരമായതിനെത്തുടർന്ന് വ്യാഴാഴ്ച രാത്രിയോടെ ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയിലുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം ഇന്നു രാവിലെ 10ന് പച്ചടി സെന്റ് ജോസഫ് പള്ളിയിൽ സംസ്കരിക്കും.
ആദം ഏക സഹോദരനാണ്. സംഭവത്തിൽ നെടുങ്കണ്ടം പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Tags : dies Nattuvishesham DistrictNews DeepikaNews