എരുമപ്പെട്ടി: രോഗിയുമായി സഞ്ചരിച്ചിരുന്ന ആംബുലൻസ് നിയന്ത്രണംവിട്ട് റോഡരികിലെ മതിലിലിടിച്ച് ഒരാൾക്കു പരിക്കുപറ്റി. ഇന്നലെ വൈകീട്ട് മൂന്നോടെ വടക്കാഞ്ചേരി - കുന്നംകുളം സംസ്ഥാനപാതയിൽ കാഞ്ഞിരക്കോട് വളവിലായിരുന്നു അപകടം. വരവൂരിൽ നിന്നും കുഴഞ്ഞുവീണ രോഗിയുമായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആരോഗ്യ വകുപ്പിന്റെ 108 ആംബുലൻസാണ് അപകടത്തി ൽപ്പെട്ടത്. എതിരെവന്ന വാഹന ത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ നിയന്ത്രണംവിട്ട് സമീപത്തെ സൂചനാ ബോർഡിലിടിച്ചുകയറി മതിലിലിടിക്കുകയായിരുന്നു. ഡ്രൈവർ ഉൾപ്പടെ അഞ്ചുപേർ ആംബുലൻസിൽ ഉണ്ടായിരുന്നു. രോഗിക്കൊപ്പം ഉണ്ടായിരുന്ന ഒരു സ്ത്രീക്കാണ് പരിക്കുപറ്റിയത്.
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് സംസ്ഥാനപാതയിൽ ഗതാഗതക്കുരുക്കുണ്ടായി.
Tags : Ambulance Nattuvishesham District News