എംസി റോഡിൽ പുതുശേരിഭാഗത്ത് അപകടത്തിൽപെട്ട ആംബുലൻസ്.
അടൂർ: മൃതദേഹവുമായി വന്ന ആംബുലൻസ് അപകടത്തിൽപെട്ടു. ഡ്രൈവർ കോട്ടയം സ്വദേശി ഷൈജു (50)വിന് നിസാര പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെ എംസി റോഡിൽ പുതുശേരിഭാഗം പെട്രോൾ പമ്പിന് തെക്കുവശത്തായിരുന്നു അപകടം.
കോട്ടയത്തുനിന്ന് എംബാം ചെയ്ത മൃതദേഹവുമായി തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. തുടർന്ന് റോഡരികിലെ സൗരോർജ വിളക്കിന്റെ തൂൺ തകർത്തശേഷം സമീപത്തെ വീടിന്റെ മതിലിലും ഗേറ്റിലും ഇടിച്ചാണ് നിന്നത്. പൊലിസ് സ്ഥലത്തെത്തി രേഖകൾ പരിശോധിച്ച ശേഷം മൃതദേഹം മറ്റൊരു ആംബുലൻസിൽ തിരുവനന്തപുരത്ത് എത്തിച്ചു.
Tags : District News Nattuvishesham Ambulance accident driver injured