കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് സ്ഥാനാര്‍ഥിത്വം നല്കുന്ന മുന്നണികളെ പിന്തുണയ്ക്കുമെന്ന് ആംഗ്ലിക്കന്‍ സഭ. സംസ്ഥാനത്തെ പരിവര്‍ത്തിത ക്രൈസ്തവരോട് അവഗണനയാണ് എല്ലാ മുന്നണികളും കാണിക്കുന്നത്. തിരുവല്ല പി. ചാക്കോയ്ക്കുശേഷം ഒരു എംഎല്‍എ ഉണ്ടായിട്ടില്ല.
ആയത് ലക്ഷ്യംവച്ച് പ്രവര്‍ത്തിക്കുന്നതിന് ഐക്യസമിതി രൂപീകരിച്ചു. ഫാ. ബിനോയ് പടച്ചിറ, ഫാ. ജോമോന് പുളിക്കല്‍, ഫാ. അഗസ്റ്റിന് ഓലിക്കല്‍, ഫാ. സോജന് ചിറവാലുങ്കല്, ഫാ. മാരിസ് ചേന്നമ്പള്ളില്‍, ഫാ. ബിനു കൊട്ടാരം, ഫാ. ടൈറ്റസ് ചരുവില്‍, ഫാ. ബേബി പള്ളിപ്പറമ്പില്‍ എന്നിവരാണു സമിതി അംഗങ്ങള്‍. ഇവര്‍ കണ്ടെത്തുന്ന ധാരണകള്ക്കുശേഷം രാഷ്ട്രീയനയം പ്രഖ്യാപിക്കുമെന്നും സഭാ ഭാരവാഹികള്‍ പറഞ്ഞു.
Tags : nattu vishesham Anglican Church candidacies