x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന​പാ​ത​യി​ൽ വീ​ണ്ടും മ​രം വീ​ണു; ഗ​താ​ഗ​ത​വും വൈ​ദ്യു​തി വി​ത​ര​ണ​വും മു​ട​ങ്ങി


Published: June 23, 2026 09:53 PM IST | Updated: June 23, 2026 09:53 PM IST

എ​രു​മേ​ലി: എ​രു​മേ​ലി-​മു​ക്ക​ട റോ​ഡി​ൽ തേ​ക്ക് മ​രം വീ​ണ് ഗ​താ​ഗ​ത​വും വൈ​ദ്യു​തി വി​ത​ര​ണ​വും മു​ട​ങ്ങി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ ക​ന​ക​പ്പ​ലം ജം​ഗ്ഷ​നി​ലാ​ണ് സം​ഭ​വം. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​മാ​ണ് റോ​ഡി​ന് കു​റു​കെ കി​ട​ന്ന വ​ലി​യ തേ​ക്ക് മ​രം മു​റി​ച്ചു നീ​ക്കി​യ​ത്. കെ​എ​സ്ഇ​ബി എ​രു​മേ​ലി സെ​ക്‌​ഷ​നി​ലെ ജീ​വ​ന​ക്കാ​ർ ചേ​ർ​ന്ന് പൊ​ട്ടി​യ ലൈ​നു​ക​ളും ഒ​ടി​ഞ്ഞു വീ​ണ പോ​സ്റ്റും നീ​ക്കി. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് വൈ​ദ്യു​തി വി​ത​ര​ണം പു​നഃ​സ്ഥാ​പി​ച്ച​ത്.

ഇ​തി​നോ​ട​കം നി​ര​വ​ധി ത​വ​ണ​യാ​ണ് ഈ ​പാ​ത​യി​ൽ മ​ര​ങ്ങ​ൾ വീ​ണ് അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന​ത്. പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളും വ​ന​മാ​ണ്. വ​ന​ത്തി​ലെ പ​ഴ​ക്കം ചെ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള മ​ര​ങ്ങ​ൾ റോ​ഡി​ലേ​ക്ക് വീ​ഴാ​റാ​യ നി​ല​യി​ലാ​ണ്. ക​ഴി​ഞ്ഞ​യി​ടെ ഉ​ണ​ങ്ങി​യ മ​രം വീ​ണ് ഏ​ഴ് വൈ​ദ്യു​തി പോ​സ്റ്റു​ക​ളാ​ണ് ത​ക​ർ​ന്ന​ത്. പ​ല ത​വ​ണ പ​രാ​തി​ക​ൾ വ​നം വ​കു​പ്പി​ൽ നേ​രി​ട്ടും ത​പാ​ലി​ലും ന​ൽ​കി​യി​ട്ടും മ​ര​ങ്ങ​ളു​ടെ ചി​ല്ല​ക​ൾ പോ​ലും മു​റി​ക്കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് കെ​എ​സ്ഇ​ബി എ​രു​മേ​ലി, മ​ണി​മ​ല സെ​ക്‌​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.

എ​ന്നാ​ൽ, നി​ല​വി​ൽ പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും മ​ര​ങ്ങ​ൾ മു​റി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ഒ​രു​ക്ക​മാ​ണെ​ന്നും എ​രു​മേ​ലി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ ബി. ​ദി​ലീ​ഫ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​യി​ടെ​യാ​ണ് ക​ന​ക​പ്പ​ലം ജം​ഗ്ഷ​നി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് മു​ക​ളി​ൽ മ​രം വീ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Tags : supply disrupted Nattuvishesham District news

Recent News

Corehub Up