ഹരിപ്പാട്: ഓണാട്ടുകരയിലെ പ്രമുഖ സ്വർണ വ്യാപാര സ്ഥാപനമായ കൈപ്പള്ളിൽ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണവും കുടുംബ സംഗമവും സംഘടിപ്പിച്ചു. ഹരിപ്പാട് മുരളി ഹോട്ടലിൽ നടന്ന ചടങ്ങ് ആലപ്പുഴ എസ്ഡി കോളജ് മലയാളം വിഭാഗം അസോസിയേറ്റ് പ്രഫ.ഡോ. സജിത്ത് ഏവൂരേത്ത് ഉദ്ഘാടനം ചെയ്തു.
കൈപ്പള്ളിൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാനേജിംഗ് ഡയറക്ടർ അയ്യപ്പൻ കൈപ്പള്ളിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് നടന്ന പ്രത്യേക ആരോഗ്യ ബോധവത്കരണ ക്ലാസിന് കരീലക്കുളങ്ങര എൽമെക്സ് ആശുപത്രി എമർജെൻസി വിഭാഗം മേധാവി ഡോ. നിഖിൽ കൃഷ്ണൻ നേതൃത്വം നൽകി.
വിവിധ സർവകലാശാലാ പരീക്ഷകളിൽ മികച്ച നേട്ടം കൈവരിച്ച റാങ്ക് ജേതാക്കളെയും പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും ചടങ്ങിൽ പ്രത്യേകം അനുമോദിക്കുകയും അവർക്കുള്ള അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു. തുടർന്ന് നടന്ന കുടുംബ സംഗമത്തിൽ നിരവധി പേർ പങ്കെടുത്തു. സ്ഥാപനത്തിന്റെ മാനേജിംഗ് പാർട്ണർ മഞ്ജു ജി. കൃഷ്ണ, ബ്രാഞ്ച് മാനേജർമാരായ വി. മനോഹരൻ, കെ. മധുസൂദനൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ പി.എൻ. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.