മൂഴിയാർ: ഗവിയെ നടുക്കിയ കൊലക്കേസ് പ്രതിയുമായി ഗവി - മീനാർ, വണ്ടിപ്പെരിയാർ സ്ഥലങ്ങളിൽ പോലീസ് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ 18നാണ് ഗവി മീനാർ ഭാഗത്തെ അങ്കണവാടി ജീവനക്കാരിയായ യുവതിയെ കാടിനുള്ളിലെ നീർച്ചാലിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുഴിയാർ നാൽപ്പതേക്കറിൽ വിനോദ് കുമാറിനെ (42) അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ കുറ്റം സമ്മതിച്ചതോടെ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തുടരന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ മൂഴിയാർ പോലീസ് അഞ്ചു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയാണ് തെളിവെടുപ്പിനെത്തിച്ചത്.
കൊല്ലപ്പെട്ട സ്ത്രീയുടെ ശരീരത്തിലെ സ്വർണാഭരണങ്ങളും മൊബൈൽ ഫോണും ബാഗ് കുട എന്നിവയും നഷ്ടപ്പെട്ടിട്ടുള്ളതായി ബന്ധുക്കൾ പറഞ്ഞിരുന്നു. ഇവ കണ്ടെത്തുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനുമായാണ് കൃത്യം നടന്ന സ്ഥലത്തേക്ക് മൂഴിയാർ പോലീസ് ഇയാളെ എത്തിച്ചത്.
Tags : jewelry found Nattuvishesham District news