x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊൻകുന്നത്ത് ലോട്ടറി മോഷണം; 300 ടി​​ക്ക​​റ്റു​​ക​​ൾ നഷ്ടപ്പെട്ടു


Published: June 23, 2026 11:47 PM IST | Updated: June 23, 2026 11:47 PM IST

പൊ​​ൻ​​കു​​ന്നം: പൊ​​ൻ​​കു​​ന്നം സ്വ​​കാ​​ര്യ ബ​​സ് സ്റ്റാ​​ൻ​​ഡി​​ലെ ശ്രീ ​​ഗ​​ണേ​​ശാ ല​​ക്കി​​സെ​​ന്‍റ​​റി​​ന്‍റെ കൗ​​ണ്ട​​റി​​ൽ നി​​ന്ന് 300 ടി​​ക്ക​​റ്റി​​ന്‍റെ കെ​​ട്ട് കൈ​​ക്ക​​ലാ​​ക്കി മോ​​ഷ്ടാ​​വ് ര​​ക്ഷ​​പ്പെ​​ട്ടു. ഇ​​ന്ന​​ലെ രാ​​വി​​ലെ 10.30ാടെ​​യാ​​ണ് സം​​ഭ​​വം. 15,000 രൂ​​പ​​യു​​ടെ ടി​​ക്ക​​റ്റു​​ക​​ളാ​​ണ് ന​​ഷ്ട​​പ്പെ​​ട്ട​​ത്. പൊ​​ൻ​​കു​​ന്നം പോ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു.

25ന് ​​ന​​റു​​ക്കെ​​ടു​​ക്കു​​ന്ന 0629 കാ​​രു​​ണ്യാ പ്ല​​സ് ടി​​ക്ക​​റ്റു​​ക​​ളാ​​ണ് ന​​ഷ്ട​​പ്പെ​​ട്ട​​ത്. ഇ​​തി​​ൽ 205525 മു​​ത​​ൽ 205549 വ​​രെ ന​​മ്പ​​രി​​ലു​​ള്ള എ​​ല്ലാ സീ​​രീ​​സി​​ലു​​മു​​ള്ള ടി​​ക്ക​​റ്റു​​ക​​ളു​​ണ്ട്. കൗ​​ണ്ട​​റി​​ൽ നി​​ര​​ത്തു​​ന്ന​​തി​​നാ​​യി ലോ​​ട്ട​​റി​​ത്ത​​ട്ടി​​ന്‍റെ അ​​ടി​​യി​​ൽ വ​​ച്ചി​​രു​​ന്ന കെ​​ട്ടാ​​ണി​​ത്. മാ​​സ്‌​​ക് ധ​​രി​​ച്ചെ​​ത്തി​​യ ആ​​ൾ കു​​റ​​ച്ചു​​നേ​​രം കൗ​​ണ്ട​​റി​​ൽ നി​​ര​​ത്തി​​യ ടി​​ക്ക​​റ്റു​​ക​​ളും ഫ​​ല​​ങ്ങ​​ളും നോ​​ക്കി​​നി​​ന്നു.

ക​​ട​​യു​​ട​​മ റെ​​ജി​​കു​​മാ​​റും ജീ​​വ​​ന​​ക്കാ​​രി​​യും മ​​റ്റു​​ള്ള​​വ​​ർ​​ക്ക് ടി​​ക്ക​​റ്റ് കൊ​​ടു​​ക്കു​​ന്ന തി​​ര​​ക്കി​​നി​​ട​​യി​​ൽ ഇ​​യാ​​ൾ ഇ​​വ കൈ​​യി​​ട്ട് എ​​ടു​​ത്തു​​കൊ​​ണ്ടു പോ​​വു​​ക​​യാ​​യി​​രു​​ന്നു. കെ​​ട്ട് കാ​​ണാ​​തെ വ​​ന്ന​​തോ​​ടെ സി​​സി​​ടി​​വി കാ​​മ​​റ നോ​​ക്കി​​യ​​പ്പോ​​ഴാ​​ണ് മോ​​ഷ​​ണ​​വി​​വ​​രം അ​​റി​​യു​​ന്ന​​ത്.

Tags : tickets lost Nattuvishesham District news

Recent News

Corehub Up