അമ്പലപ്പുഴ: തൊഴിലുറപ്പ് തൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു. പുറക്കാട് തൈച്ചിറ എണ്ണയ്ക്കാട്ടു ചിറയിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ രാധമ്മ (67) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് എണ്ണക്കാട്ട് ചിറയിൽ രാധമ്മ കുഴഞ്ഞുവീണത്.
ഉടൻ സഹപ്രവർത്തകർ ചേർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: അനിൽകുമാർ, സുനിൽകുമാർ. മരുമക്കൾ: ശോഭ, സീമ.