x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ട്ടി​കു​ള​ങ്ങ​ര ച​ന്ത-പാ​ട്ട​ത്തു​മു​ക്ക് റോ​ഡി​ൽ ദു​രി​ത​യാ​ത്ര


Published: June 23, 2026 11:29 PM IST | Updated: June 23, 2026 11:29 PM IST

ചെ​ട്ടി​കു​ള​ങ്ങ​ര: ചെ​ട്ടി​കു​ള​ങ്ങ​ര ച​ന്ത- പാ​ട്ട​ത്തു​മു​ക്ക്-​ക​ണ്ണ​മം​ഗ​ലം റോ​ഡ് ത​ക​ർ​ന്ന് ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യി​ട്ട് മാ​സ​ങ്ങ​ളാ​യി. ഏ​റെ​നാ​ളാ​യി കു​ണ്ടും കു​ഴി​യു​മാ​യി കി​ട​ക്കു​ന്ന റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ടു​കൂ​ടി​യാ​യ​പ്പോ​ൾ കാ​ൽ​ന​ട​യാ​ത്ര​പോ​ലും അ​സാ​ധ്യ​മാ​യി. റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യ​തോ​ടെ ചെ​ട്ടി​കു​ള​ങ്ങ​ര, ക​ണ്ണ​മം​ഗ​ലം ഭാ​ഗ​ത്തു​ള്ള ജ​നം ചു​റ്റി​ക്ക​റ​ങ്ങി കി​ലോ​മീ​റ്റ​റു​ക​ൾ അ​ധി​കം യാ​ത്ര​ചെ​യ്യേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഈ ​റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നാ​യി ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 50 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും നിർമാണപ്രവർത്തനം ഇ​തു​വ​രെ​യും തു​ട​ങ്ങാ​നാ​യി​ട്ടി​ല്ല.

ടി.​കെ. മാ​ധ​വ​ൻ റോ​ഡ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ചെ​ട്ടി​കു​ള​ങ്ങ​ര ച​ന്ത -ക​ണ്ണ​മം​ഗ​ലം റോ​ഡ് പ്ര​ദേ​ശ​ത്തെ പ്ര​ധാ​ന റോ​ഡു​ക​ളി​ലൊ​ന്നാ​ണി​ത്. വെ​ള്ള​മൊ​ഴു​കി​പ്പോ​കാ​ൻ മാ​ർ​ഗ​മി​ല്ലാ​ത്ത​താ​ണ് റോ​ഡി​ന്‍റെ ത​ക​ർ​ച്ച​യ്ക്കു പ്ര​ധാ​ന കാ​ര​ണം. റോ​ഡി​നു സ​മീ​പ​ത്തു​കൂ​ടി പി​ഐ​പി ഉ​പ​ക​നാ​ൽ ക​ട​ന്നു​പോ​കു​ന്നു​ണ്ടെ​ങ്കി​ലും റോ​ഡി​നേ​ക്കാ​ൾ ഉ​യ​ര​ത്തി​ലാ​യ​തി​നാ​ൽ വെ​ള്ള​മൊ​ഴു​ക്കി​വി​ടാ​ൻ ക​ഴി​യി​ല്ല.​ റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും നീ​ർ​ച്ചാ​ലു​ക​ളും ഓ​ട​യും ഉ​ണ്ടെ​ങ്കി​ലും വെ​ള്ളം ഒ​ഴു​കാ​റി​ല്ല. വെ​ള്ളം കെ​ട്ടി​നി​ന്ന​തോ​ടെ വാ​ഹ​ന​ങ്ങ​ൾ പോ​കു​മ്പോ​ൾ വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ടു​ക​യാ​ണ്.

മു​മ്പ് റോ​ഡു​പ​ണി​ക്കാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ചെ​റി​യ തു​ക​ക​ൾ അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും ഓ​ട ഉ​ൾ​പ്പെ​ടെ പ​ണി​യേ​ണ്ട​തി​നാ​ൽ ഈ ​തു​ക പ​ര്യാ​പ്ത​മ​ല്ലാ​തെ​വ​ന്നു. പ​ണി തു​ട​ങ്ങാ​നും ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്നാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 50 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ൽ, എ​സ്റ്റി​മേ​റ്റ് ത​യാറാ​ക്കി അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച​ത​ല്ലാ​തെ മ​റ്റു ന​ട​പ​ടി​ക​ളൊ​ന്നു​മാ​യി​ട്ടി​ല്ല. പാ​ട്ട​ത്തു​മു​ക്ക് ഭാ​ഗ​ത്ത് റോ​ഡ് കു​ഴി​യാ​യി ചെ​ളി​വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന​തി​നാ​ൽ കാ​ൽ​ന​ട​യാ​ത്ര​പോ​ലും സാ​ധ്യ​മ​ല്ല. സൈ​ക്കി​ളി​ലും ബൈ​ക്കി​ലും വ​രു​ന്ന​വ​ർ കു​ഴി​യി​ൽ തെ​ന്നി​വീ​ണു​ള്ള അ​പ​ക​ട​ങ്ങ​ളും പ​തി​വാ​ണ്.

ഓ​ട്ടോ​റി​ക്ഷ​പോ​ലും പോ​കാ​ത്ത അ​വ​സ്ഥ​യാ​യ​തോ​ടെ ചെ​ട്ടി​കു​ള​ങ്ങ​ര​യ്ക്കും ക​ണ്ണ​മം​ഗ​ല​ത്തി​നു​മി​ട​യി​ൽ യാ​ത്ര​ചെ​യ്യേ​ണ്ട​വ​ർ കൂ​ടു​ത​ൽ പ​ണം​ന​ൽ​കി ചു​റ്റി​ക്ക​റ​ങ്ങി​പ്പോ​കേ​ണ്ട സ്ഥി​തി​യാ​ണ്.

ചെ​ട്ടി​കു​ള​ങ്ങ​ര മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​ൻ-പാ​ട്ട​ത്തി​ൽ മു​ക്ക് റോ​ഡ് നി​ർ​മാ​ണപ്ര​വൃ​ത്തി ഉ​ട​നെന്ന്

ചെ​ട്ടി​കു​ള​ങ്ങ​ര: മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​ൻ-പാ​ട്ട​ത്തി​ൽ മു​ക്ക് റോ​ഡ് നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ആ​രം​ഭി​ക്കു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​മ​ഹേ​ന്ദ്ര​ൻ അ​റി​യി​ച്ചു. സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന റോ​ഡി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 2025-26 പ​ദ്ധ​തി​യി​ൽ തു​ക മാ​റ്റി​വച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഈ ​തു​ക കു​റ​വാ​യ​തു​കൊ​ണ്ട് നി​ർ​മാ​ണ പ്ര​വൃ​ത്ത​ക​ൾ ആ​രം​ഭി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റ​പ്പോ​ൾ ഫ​ണ്ടി​ന്‍റെ സ്ഥി​തി മ​ന​സി​ലാ​ക്കി ഈ ​റോ​ഡി​ന് 50 ല​ക്ഷം രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം മാ​റി​യ​തി​നു​ശേ​ഷ​മാ​ണ് സാ​ങ്കേ​തി​കാ​നു​മ​തി​ക്കാ​യി അ​പേ​ക്ഷി​ച്ച​തും അ​നു​മ​തി ല​ഭി​ച്ച​തും.

ഇ​പ്പോ​ൾ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക്ക് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. 50 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് 738 മീ​റ്റ​ർ നീ​ളം ടാ​റിം​ഗ്, താ​ഴ്ന്ന വെ​ള്ള​ക്കെ​ട്ടു​ക​ളു​ള്ള 132 മീ​റ്റ​ർ നീ​ള​ത്തി​ൽ ഇ​ന്‍റ​ർ​ലോ​ക്ക്, ടാ​റി​ന്‍റെ സൈ​ഡ് കോ​ൺ​ക്രീ​റ്റ്, വെ​ള്ളം ഒ​ഴി​വാ​ക്കാ​നു​ള്ള ഭാ​ഗ​ത്ത് 243 മീ​റ്റ​ർ ഓ​ട എ​ന്നി​വ പ​ണി​യും. യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ നി​ർ​മാ​ണപ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.

Tags : Pattamukku road Nattuvishesham District news

Recent News

Corehub Up