ഐ ആം എ തൂഫാൻ ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി നടത്തിയ വിദ്യാർഥികളുടെ കൂട്ടയോട്ടം മരട് നഗരസഭ ചെയർപേഴ്സൺ അജിത നന്ദകുമാർ ഫ്ലാഗ് ഓഫ് ചെയ്യുന്നു.
മരട്: കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ മരടില്‍ ഐആംഎ തൂഫാന് ലഹരി വിരുദ്ധ കാമ്പയിന് നടത്തി. കുണ്ടന്നൂര്‍ ജംഗ്ഷനില്‍ നിന്നാരംഭിച്ച വിദ്യാര്‍ഥികളുടെ കൂട്ടയോട്ടം മരട് നഗരസഭാ ചെയര്‍പേഴ്സണ്‍ അജിത നന്ദകുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തു. കൊട്ടാരം എസ്എന്‍ പാര്‍ക്കില്‍ മുന്‍മന്ത്രി കെ. ബാബു പതാകയുയര്‍ത്തി.
ലഹരി വിരുദ്ധ സന്ദേശത്തിനായി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിലെ വിജയികള്‍ക്ക് ഉപഹാരങ്ങള്‍ വിതരണം ചെയ്തു. നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ സുനീല സിബി, പി.ഡി.രാജേഷ്, ടി.കെ.സച്ചിദാനന്ദന്, എറണാകുളം സബ് ഡിവിഷന് അസി.കമ്മീഷണര്‍ സുരേഷ് കെ.ജി, മരട് ഇന്‍സ്പെക്ടര്‍ അബ്ദുല്‍ മനാഫ്, കൗണ്‍സിലര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : Local News Nattuvishesham Ernakulam