x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ ​ടോ​യ്‌​ല​റ്റു​ക​ളും ഓ​പ്പ​ൺ ജിം ​ഉ​പ​ക​ര​ണ​ങ്ങ​ളും സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ചു


Published: April 12, 2026 07:16 AM IST | Updated: April 12, 2026 07:16 AM IST

ക​ണ്ട​ശ്ശാം​ക​ട​വ്: പ​വ​ലി​യ​നോ​ട് ചേ​ർ​ന്നു​ള്ള ഇ ​ടോ​യ്‌​ല​റ്റു​ക​ളും ഓ​പ്പ​ൺ ജി​മ്മി​ലെ ഉ​പ​ക​ര​ണ​ങ്ങ​ളും സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ചു. മ​ണ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ൽ​പ്പെ​ടു​ന്ന വ​സ്തു​വ​ഹ​ക​ളാ​ണ് ഭാ​ഗി​ക​മാ​യി ന​ശി​പ്പി​യ്ക്ക​പ്പെ​ട്ട​ത്.

പ​വ​ലി​യ​നി​ലും പ​രി​സ​ര​ത്തെ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന പ​ഴ​കി​യ കെ​ട്ടി​ട​ങ്ങ​ളി​ലും മ​റ്റും നി​ര​വ​ധി നാ​ടോ​ടി​ക​ളും മ​റ്റ് ജി​ല്ല​ക്കാ​രും അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ക്കു​ന്നു​ണ്ട്.

ഇ​വ​രെ​യെ​ല്ലാം പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഒ​ഴി​വാ​ക്കി പ​വ​ലി​യ​നും അ​നു​ബ​ന്ധ സാ​ധ​ന​സാ​മ​ഗ്രി​ക​ളും സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി​ക​ളെ​ടു​ക്കു​മെ​ന്ന് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​തി​നു​ശേ​ഷം മ​ണ​ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ജി മോ​ഹ​ൻ​ദാ​സ് പ​റ​ഞ്ഞു. ജ​ന​പ്ര​തി​നി​ധി​ക​ളാ​യ പി.​കെ. ച​ന്ദ്ര​ൻ, വി.​വി. സ​ജീ​ന്ദ്ര​ൻ എ​ന്നി​വ​രും പ്ര​സി​ഡ​ന്‍റി​നൊ​പ്പ​മെ​ത്തി കാ​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി.

Tags : nattu vishesham Anti-social elements

Recent News

Corehub Up