x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ കൂ​ട്ട​ത്ത​ല്ല് നി​ത്യ​സം​ഭ​വം; അ​ധി​കൃ​ത​ര്‍ മൗ​ന​ത്തി​ല്‍


Published: June 28, 2026 01:52 AM IST | Updated: June 28, 2026 01:52 AM IST

കൊ​ട്ടാ​ര​മ​റ്റ​ത്ത് സാ​മൂ​ഹ്യ​വി​രു​ദ്ധ​ര

പാ​ലാ: ടൗ​ണി​ലും കൊ​ട്ടാ​ര​മ​റ്റ​ത്തും സ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി. ഇ​ത്ത​ര​ക്കാ​ർ ത​മ്മി​ല്‍ പോ​ര​ടി​ക്കു​ന്ന​ത് നാ​ട്ടു​കാ​ര്‍​ക്കു ത​ല​വേ​ദ​ന​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം കൊ​ട്ടാ​ര​മ​റ്റ​ത്ത് ഇ​ക്കൂ​ട്ട​ര്‍ ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്നു.

മേ​ലു​കാ​വു​മ​റ്റ​ത്തു​ള്ള ഒ​രു സ്ത്രീ​യും കൂ​ടെ​യു​ള്ള​യാ​ളും കൊ​ട്ടാ​ര​മ​റ്റ​ത്തു​ള്ള മ​റ്റൊ​രാ​ളും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. രാ​വി​ലെ മ​റ്റു സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്ന് എ​ത്തി ഭി​ക്ഷ​യാ​ചി​ക്ക​ലും പി​ന്നെ മോ​ഷ​ണ​വും ന​ട​ത്തു​ന്ന ഇ​ത്ത​ര​ക്കാ​രു​ടെ പി​ടി​യി​ലാ​ണ് പാ​ലാ ന​ഗ​ര​മെ​ന്നാ​ണ് പ​രാ​തി.

ന​ട​പ​ടി​യി​ല്ലാ​തെ​വ​ന്ന​തോ​ടെ കൂ​ട്ട​ത്തോ​ടെ ഇ​ത്ത​ര​ക്കാ​ര്‍ പാ​ലാ​യി​ലേ​ക്കു ചേ​ക്കേ​റു​ക​യാ​ണ്. ഊ​രും പേ​രും അ​റി​യാ​ത്ത നി​ര​വ​ധി​യാ​ളു​ക​ള്‍ ഇ​ങ്ങ​നെ പാ​ലാ​യി​ല്‍ ക​റ​ങ്ങി​ന​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് വി​വ​രം. പ​ല കെ​ട്ടി​ട​ങ്ങ​ളു​ടെ ഇ​ട​നാ​ഴി​ക​ളി​ലും ഇ​രു​ട്ടു​വീ​ഴു​ന്ന ഇ​ട​ങ്ങ​ളി​ലും ഇ​ത്ത​ര​ക്കാ​ര്‍ ത​മ്പ​ടി​ക്കു​ന്നു. ലൈ​റ്റു​ക​ള്‍ ഉ​ണ്ടെ​ങ്കി​ലും അ​തു ത​ക​ര്‍​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. പോ​ലീ​സ് ഇ​ത്ത​രം പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ ഇ​ട​പെ​ടാ​റി​ല്ലെ​ന്ന പ​രാ​തി​യും വ്യാ​പ​ക​മാ​ണ്.

Tags : nattu vishesham Anti-social gatherings

Recent News

Corehub Up