കോഴിക്കോട് : ഫറോക്കിലെ അൽഫാറൂഖ് എഡ്യുക്കേഷണൽ സെന്ററിൽ 18 വർഷം ഇംഗ്ലീഷ് അധ്യാകനായിരുന്ന നെല്ലിക്കോട് സ്വദേശിക്ക് ഗ്രാറ്റുവിറ്റി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള അപ്പീലിൽ എത്രയും വേഗം അന്തിമവിധി പുറപ്പെടുവിക്കുമെന്ന് ലേബർ കമ്മീഷണർ മനുഷ്യാവകാശ കമ്മീഷന് ഉറപ്പുനൽകി.
ലേബർ കമ്മീഷണർ മാനുഷിക പരിഗണന നൽകി അപ്പീൽ കേട്ട് അന്തിമ ഉത്തരവ് പുറപ്പെടുവിക്കണമെന്ന കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.
നെല്ലിക്കോട് സ്വദേശി കെ. സുരേഷ് കുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി. നിയമാനുസൃതം ലഭിക്കേണ്ട ഗ്രാറ്റുവിറ്റി തുക ദീർഘകാലമായി അനുവദിക്കാതിരിക്കുന്നതിലൂടെ പരാതിക്കാരന്റെ സാമ്പത്തിക സുരക്ഷയും വിരമിക്കൽ ജീവിതം നയിക്കാനുള്ള അവകാശവും പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
ഭരണ നടപടികളിലെ ഇത്തരം അപാകതകൾ ഒരു വ്യക്തിക്ക് നിയമപ്രകാരം ലഭിക്കേണ്ട ആനുകൂല്യങ്ങൾ അനാവശ്യമായി വൈകിക്കുന്നതിന് ഇടയാക്കുമെന്നും കമ്മീഷൻ നിരീക്ഷിച്ചു.
Tags : Local News Nattuvishesham Kozhikode