x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​ട്ടി​ത്ത​ക​ർ​ന്നും കാ​ടു​മൂ​ടി​യും അ​തി​രു​കു​ന്ന്-​ത​ല​വി​ൽ റോ​ഡ്

വെബ് ഡെസ്ക്
Published: August 30, 2026 04:16 AM IST | Updated: August 30, 2026 04:16 AM IST

അ​തി​രു​കു​ന്ന്-​ത​ല​വി​ൽ റോ​ഡ് കാ​ട് ക​യ​റി​യ നി​ല​യി​ൽ.

വി​മ​ല​ശേ​രി: പൊ​ട്ടി​ത്ത​ക​ർ​ന്നും കാ​ടു​ക​യ​റി​യും ഉ​ള്ള നി​ല​യി​ലു​ള്ള അ​തി​രു​കു​ന്ന്-​ല​ഡാ​ക്ക്-​ത​ല​വി​ൽ റോ​ഡ് യാ​ത്ര ദു​രി​ത​മാ​കു​ന്നു. ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്തി​ൽ​പെ​ട്ട മേ​ത്ത​രു​മ്പ-​പെ​രു​മ്പ​ട​വ്-aa​കു​റ്റൂ​ർ പൊ​തു​മ​രാ​മ​ത്ത്റോ​ഡി​നെ​യും ച​പ്പാ​ര​പ്പ​ട​വ്-​എ​രു​വാ​ട്ടി-​തേ​ർ​ത്ത​ല്ലി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന റോ​ഡാ​ണ് അ​റ്റ​കു​റ്റ​പ​ണി​യി​ല്ലാ​തെ പൊ​ട്ടി​ത്ത​ക​ർ​ന്നു കി​ട​ക്കു​ന്ന​ത്.

വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് പ്ര​ധാ​ന​മ​ന്ത്രി റോ​സ്‌​ഗാ​ർ യോ​ജ​ന പ​ദ്ധ​തി​യി​ൽ പെ​ടു​ത്തി ത​ല​വി​ൽ ഭാ​ഗ​ത്ത് അ​തി​രു​കു​ന്ന് പ്ര​ദേ​ശ​ത്ത് പ​ഞ്ചാ​യ​ത്ത് ടാ​റിം​ഗ് ന​ട​ത്തി​യി​രു​ന്നു എ​ന്ന​തൊ​ഴി​ച്ചാ​ൽ മ​റ്റു പ​ണി​ക​ളൊ​ന്നും ന​ട​ന്നി​ട്ടി​ല്ല. അ​തി​രു​കു​ന്ന് ഭാ​ഗ​ത്ത് റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. ത​ല​വി​ൽ പ്ര​ദേ​ശ​ത്ത് റോ​ഡ് കാ​ട് ക​യ​റി​യ അ​വ​സ്ഥ​യി​ലാ​ണ്. നി​ര​വ​ധി ക​യ​റ്റ​ങ്ങ​ളും ഇ​റ​ക്ക​ങ്ങ​ളു​മു​ള്ള റോ​ഡി​ന്‍റെ വ​ശ​ങ്ങ​ൾ കാ​ടും വ​ള​ർ​ന്നി​ട്ടു​ണ്ട്. കാ​ട് കാ​ര​ണം എ​തി​ർ​ദി​ശ​യി​ൽ നി​ന്ന് വ​രു​ന്ന വാ​ഹ​നം കാ​ണാ​നാ​കി​ല്ലെ​ന്ന​തി​നു പു​റ​മേ എ​തി​രേ വ​രു​ന്ന വാ​ഹ​ന​ത്തി​ന് ക​ട​ന്നു​പോ​കാ​ൻ സൈ​ഡ് ന​ൽ​കാ​നാ​വാ​ത്ത സ്ഥി​തി​യു​മു​ണ്ട്.

വാ​ഹ​ന​ങ്ങ​ൾ വ​രു​ന്പോ​ൾ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ കാ​ട്ടി​ലേ​ക്ക് ക​യ​റി നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. കു​റ്റി​ക്കാ​ടു​ക​ളി​ലെ പാ​ന്പ് ഉ​ൾ​പെ​ടെ​യു​ള്ള ജീ​വി​ക​ളും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ ഭീ​തി​യി​ലാ​ക്കു​ന്നു​ണ്ട്. പൊ​ട്ടി​ത്ത​ക​ർ​ന്ന റോ​ഡി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്പോ​ൾ ക​ല്ലു​ക​ൾ തെ​റി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ന്ന​തും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​തും പ​തി​വാ​ണ്. എ​ത്ര​യും പെ​ട്ടെ​ന്ന് റോ​ഡ് അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up