x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ണ്‍​ക്രീ​റ്റ് ബീ​മു​ക​ള്‍ അ​പ​ക​ട ഭീ​ഷ​ണി​

വെബ് ഡെസ്ക്
Published: August 30, 2026 05:38 AM IST | Updated: August 30, 2026 05:38 AM IST

മൂ​വാ​റ്റു​പു​ഴ പേ​ട്ട റോ​ഡി​ലെ പാ​ല​ത്തി​ന്‍റെ വ​ശ​ങ്ങ​ളി​ലു​ള്ള കോ​ണ്‍​ക്രീ​റ്റ് ബീ​മു​ക​ളും ഭാ​ഗ​ങ്ങ​ളും അ​ട​ര്‍​ന്നു​വീ​ഴാ​വു​ന്ന അ​വ​സ്ഥ​യി​ല്‍.

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​ത്തി​ലെ പേ​ട്ട റോ​ഡി​ലെ പാ​ലം അ​പ​ക​ട​ഭീ​ഷ​ണി​യി​ല്‍. പാ​ല​ത്തി​ന്‍റെ വ​ശ​ങ്ങ​ളി​ലു​ള്ള കോ​ണ്‍​ക്രീ​റ്റ് ബീ​മു​ക​ളും ഭാ​ഗ​ങ്ങ​ളും ഏ​തു​നി​മി​ഷ​വും താ​ഴേ​യ്ക്ക് അ​ട​ര്‍​ന്നു വീ​ഴാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. വ​ര്‍​ഷ​ങ്ങ​ളാ​യി യാ​തൊ​രു​വി​ധ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ന​ട​ത്താ​ത്ത​താ​ണ് പാ​ല​ത്തി​ന്‍റെ അ​വ​സ്ഥ പ​രി​താ​പ​ക​ര​മാ​ക്കി​യ​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു. ന​ഗ​ര​ത്തി​ല്‍ ഗ​താ​ഗ​ത​ത്തി​ര​ക്കേ​റു​ന്ന സ​മ​യ​ങ്ങ​ളി​ല്‍ പാ​ല​ത്തി​ന​ടി​യി​ലൂ​ടെ​യു​ള്ള യാ​ത്ര ആ​ശ്വാ​സ​മാ​ണെ​ങ്കി​ലും പ​ഴ​കി​യ കോ​ണ്‍​ക്രീ​റ്റ് ഭാ​ഗ​ങ്ങ​ള്‍ അ​ട​ര്‍​ന്ന് വീ​ഴാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് വ​ലി​യ ആ​ശ​ങ്ക​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

ദി​വ​സേ​ന നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രും സ​ഞ്ച​രി​ക്കു​ന്ന റോ​ഡി​ല്‍ കോ​ണ്‍​ക്രീ​റ്റ് ബീ​മു​ക​ള്‍ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രു​ടെ​യോ വാ​ഹ​ന​ങ്ങ​ളു​ടെ​യോ മു​ക​ളി​ലേ​ക്ക് വീ​ണാ​ല്‍ വ​ലി​യ ദു​ര​ന്ത​മാ​കും സം​ഭ​വി​ക്കു​ക. വ​ശ​ങ്ങ​ളി​ല്‍ നി​ന്ന് കോ​ണ്‍​ക്രീ​റ്റ് പാ​ളി​ക​ള്‍ താ​ഴേ​യ്ക്ക് അ​ട​ര്‍​ന്നു​വീ​ഴാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ യാ​ത്ര​ക്കാ​ർ വ​ലി​യ ഭീ​തി​യി​ലാ​ണ് ഇ​തി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​ത്. ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് പാ​ല​ത്തി​ന്‍റെ ദൃ​ഢ​ത പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്ത​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും ആ​വ​ശ്യം.

Tags : NattuVishesham DistrictNews

Recent News

Corehub Up