കളഞ്ഞുകിട്ടിയ പണമടങ്ങിയ പഴ്സിന്റെ ഉടമ ഷിഹാബി ന്റെ മാതാവിന് ചുമട്ട് തൊഴിലാളി യൂണിയൻ കൺവീനർ വി.വി. സുരൻ പഴ്സ് കൈമാറുന്നു.
ആലങ്ങാട്: വഴിയിൽ കളഞ്ഞുകിട്ടിയ പണവും രേഖകളും അടങ്ങിയ പഴ്സ് ഉടമയ്ക്ക് തിരിച്ചുനൽകി ചുമട്ടുതൊഴിലാളി മാതൃകയായി. വട്ടേക്കുന്നം വാര്യത്ത് വീട്ടിൽ ഷിഹാബിന്റെ പഴ്സ് വ്യാഴാഴ്ച പകലാണ് പാനായിക്കുളത്ത് വച്ച് നഷ്ടമായത്.
പാനായിക്കുളത്തെ ചുമട്ട് തൊഴിലാളി യൂണിയൻ കൺവീനറായ വി.വി. സുരന് വഴിയിൽ കിടന്ന് പഴ്സ് കിട്ടി. പണവും രേഖകളും പഴ്സിലുണ്ടായിരുന്നു. അതിൽ നിന്ന് ലഭിച്ച മൊബൈൽ ഫോൺ നമ്പറിൽ വിളിച്ച് പഴ്സ് കിട്ടിയ വിവരം അറിയിക്കുകയും മറ്റ് തൊഴിലാളികൾക്കൊപ്പം ഷിഹാബിന്റെ വീട്ടിലെത്തി മാതാവിന് പഴ്സ് കൈമാറുകയും ചെയ്തു.
Tags : NattuVishesham DistrictNews